Monday, April 21, 2025

ഏഷ്യൻ പാരാഗെയിംസ്: ഇന്ത്യയുടെ മെഡല്‍നേട്ടം നൂറ് കടന്നു

ചൈനയിലെ ഹാങ്ചോയിൽ നടക്കുന്ന 2023 -ലെ ഏഷ്യൻ പാരാഗെയിംസിൽ മികച്ച പോരാട്ടം കാഴ്ചവച്ച് ഇന്ത്യന്‍ താരങ്ങള്‍. ഇതുവരെ 29 സ്വർണ്ണമെഡലുകളും 31 വെള്ളിമെഡലുകളും 51 വെങ്കലമെഡലുകളുമടക്കം ഇന്ത്യ 111 മെഡലുകളാണ് നേടിയത്. ഏഷ്യൻ പാരാഗെയിംസിൽ ഇന്ത്യ ആദ്യമായാണ് 100 മെഡൽ കടക്കുന്നത്.

ഗെയിംസിന്റെ നാലാം ദിനമായ ഇന്ന് 12 മെഡലുകളാണ് ഇന്ത്യ നേടിയത്. ഇതിൽ നാല് സ്വർണ്ണമെഡലുകളും രണ്ട് വെള്ളിമെഡലുകളും ആറ് വെങ്കലമെഡലുകളുമുണ്ട്. പുരുഷന്മാരുടെ 400 മീറ്റർ T47 ഫൈനലിൽ ദിലീപ് മഹാദു ഗാവിറ്റ് സ്വർണ്ണം നേടി.

Latest News