Tuesday, November 26, 2024

റഷ്യന്‍ പ്രസിഡന്‍റിനെതിരെ വധശ്രമം: പിന്നില്‍ അമേരിക്കയെന്ന് റഷ്യ

റഷ്യന്‍ പ്രസിഡന്‍റിന്‍റെ വസതിയായ ക്രെംലിന്‍ ലക്ഷ്യമാക്കി ഡ്രോണ്‍ ആക്രമണം നടത്തിയതിനു പിന്നില്‍ അമേരിക്കയെന്ന് ആരോപണവുമായി റഷ്യ. അമേരിക്കയുടെ പിന്തുണയോടെയാണ് യുക്രൈന്‍ ഡ്രോണ്‍ ആക്രമണം നടത്തിയതെന്ന് പുടിന്‍റെ വാക്തവ് അറിയിച്ചു. അക്രമണത്തിന് എതിരെ തിരിച്ചടിക്കാനുള്ള അവകാശം തങ്ങള്‍ക്കുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കിയതായാണ് വിവരം.

‘ഭീകരവാദ ആക്രമണങ്ങളുടെ ആലോചന കീവില്‍ അല്ല വാഷിങ്ടണിലാണ് നടക്കുന്നത്’ -ദിമിത്രി പെസ്‌കോവ് മാധ്യമങ്ങളോട് പറഞ്ഞു. വിഷയത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പുടിനെ വധിക്കാനുള്ള അമേരിക്കയുടെ ഉത്തരവ് ഡ്രോണ്‍ ആക്രമണത്തില്‍ കൂടി യുക്രൈന്‍ നടപ്പിലാക്കാന്‍ ശ്രമിക്കുകയായിരുന്നു എന്നാണ് റഷ്യയുടെ ആരോപണം.

അതേസമയം, റഷ്യയുടെ ആരോപണം നിഷേധിച്ച യുക്രൈന്‍, ആക്രമണം റഷ്യതന്നെ നടത്തിയതാകുമെന്നും മറ്റുള്ളവരെ ആക്രമിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും,അത് ഭീരുത്തമാണെന്നും വ്യക്തമാക്കി. റഷ്യ പിടിച്ചടക്കിയ എല്ലാ പ്രദേശങ്ങളും തിരിച്ചുപിടിക്കാന്‍ ലഭ്യമായ എല്ലാ മാര്‍ഗ്ഗങ്ങളും ഉപയോഗപ്പെടുത്തുമെന്നും യുക്രൈന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കി

Latest News