കര്‍ണാടകയില്‍ ദേവലയത്തിനു നേരെ സാമൂഹികവിരുദ്ധരുടെ അക്രമണം. മൈസൂരു ജില്ലയിലെ പെരിയപട്ടണയിലുള്ള ദേവാലയത്തില്‍ ചൊവ്വാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്. അജ്ഞാതസംഘത്തിന്റെ അക്രമണത്തില്‍ ദേവാലയത്തില്‍ സ്ഥാപിച്ചിരുന്ന യേശുക്രിസ്തുവിന്റെ രൂപം തകര്‍ന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
“അള്‍ത്താരക്ക് സമീപമുണ്ടായിരുന്ന ക്രിസ്തുവിന്റെ രൂപമാണ് തകര്‍ന്നത്. എന്നാല്‍ അള്‍ത്താരയുടെ മധ്യത്തില്‍ സ്ഥാപിച്ചിരുന്ന ക്രൂശിതരൂപത്തിന് കേടുപാടുകള്‍ വരുത്തിയിട്ടില്ല. ആക്രമണം നടത്തിയത് അജ്ഞാതസംഘമാണ്” – പോലീസ് പറഞ്ഞു. പള്ളിവികാരി സ്ഥലത്തില്ലാതിരുന്ന സമയത്താണ് അക്രമം നടന്നതെന്ന് ദേവാലയ അധികൃതരും വ്യക്തമാക്കി. ദേവാലയത്തിലെ നേര്‍ച്ചപ്പെട്ടിയും മോഷണം പോയതായി സ്ഥിരീകരിച്ചിട്ടുണ്ട്.