Saturday, February 1, 2025

അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം ഇന്ന്; ആദ്യ ഫല സൂചനകളില്‍ ബിജെപിയ്ക്ക് ശക്തമായ മുന്നേറ്റം

ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, മണിപ്പുര്‍, ഗോവ എന്നീ അഞ്ചുസംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു. രാവിലെ എട്ട് മുതലാണ് വോട്ടുകള്‍ എണ്ണി തുടങ്ങിയത്. തപാല്‍വോട്ടുകളാണ് ആദ്യമെണ്ണുന്നത്.

യുപിയില്‍ ആദ്യ ലീഡ് നില അനുസരിച്ച് ബിജെപിയാണ് മുന്നില്‍. വോട്ടെണ്ണല്‍ ഒരു മണിക്കൂര്‍ പിന്നിടുമ്പോള്‍ വ്യക്തമായ ഭൂരിപക്ഷത്തോടെ ഉത്തരാഖണ്ഡിലും ബി.ജെ.പി സ്ഥാനം പിടിച്ചിരിക്കുകയാണ്. ഉത്തരാഖണ്ഡില്‍ ഭരണം നിലനിര്‍ത്താനാകുമെന്നാണ് ബി.ജെ.പി പ്രതീക്ഷിക്കുന്നത്. ഗോവയില്‍ കോണ്‍ഗ്രസും ബി.ജെ.പി.യും ഒപ്പത്തിനൊപ്പമെന്നാണ് സൂചന. പഞ്ചാബില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നവജ്യോത് സിദ്ദു പിന്നിലാണ്. അതേസമയം മുഖ്യമന്ത്രിയായ ചരണ്‍ജിത് സിംഗ് ചന്നി മുന്നിലാണ്. എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ യാഥാര്‍ഥ്യമാക്കിക്കൊണ്ട് പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടിയാണ് ലീഡ് ചെയ്യുന്നത്. മണിപ്പൂരില്‍ ബിജെപി 15 ഇടത്തും കോണ്‍ഗ്രസ് 11 ഇടത്തും മുന്നേറുന്നു.

കഴിഞ്ഞദിവസം പുറത്തുവന്ന എക്സിറ്റ് പോള്‍ ഫലങ്ങള്‍ യു.പി., ഉത്തരാഖണ്ഡ്, മണിപ്പുര്‍ എന്നീ സംസ്ഥാനങ്ങളില്‍ ബി.ജെ.പി.ക്ക് മേല്‍ക്കൈ പ്രവചിച്ചിരുന്നു. പഞ്ചാബില്‍ എക്‌സിറ്റ്‌പോളുകളെല്ലാം ആം ആദ്മി പാര്‍ട്ടിക്ക് ഭരണമുറപ്പിക്കുന്നു. ഉത്തര്‍പ്രദേശില്‍ 403 സീറ്റുകളിലേക്കും പഞ്ചാബില്‍ 117 സീറ്റുകളിലേക്കും ഉത്തരാഖണ്ഡില്‍ 70 സീറ്റുകളിലേക്കും മണിപ്പുരില്‍ 60 സീറ്റുകളിലേക്കും ഗോവയില്‍ 40 സീറ്റുകളിലേക്കുമാണ് തിരഞ്ഞെടുപ്പ് നടന്നത്.

 

 

 

 

 

 

Latest News