പുറത്താക്കപ്പെട്ട പ്രസിഡന്റ് ബഷർ അൽ അസദിന്റെ മുൻ സർക്കാർ കൊലപ്പെടുത്തിയ ഒരുലക്ഷം പേരുടെ മൃതദേഹങ്ങൾ ഡമാസ്കസിനു പുറത്തുള്ള ഒരു കൂട്ടക്കുഴിമാടത്തിൽ ഉണ്ടെന്ന് യു. എസ്. ആസ്ഥാനമായുള്ള സിറിയൻ അഭിഭാഷക സംഘടനയുടെ തലവൻ തിങ്കളാഴ്ച പറഞ്ഞു. സിറിയൻ തലസ്ഥാനത്തുനിന്ന് 25 മൈൽ (40 കിലോമീറ്റർ) വടക്ക് അൽ ഖുതൈഫയിലാണ് ഈ സ്ഥലമുള്ളതെന്ന് ഡമാസ്കസിൽനിന്നും റോയിട്ടേഴ്‌സ് നടത്തിയ ടെലിഫോൺ അഭിമുഖത്തിൽനിന്നും മൗവാസ് മുസ്തഫ വെളിപ്പെടുത്തി.
സൈറ്റിൽ അടക്കം ചെയ്ത മൃതദേഹങ്ങളുടെ എണ്ണത്തിന്റെ ഏറ്റവും യാഥാസ്ഥിതിക കണക്ക് ഒരു ലക്ഷം ആയിരിക്കും എന്ന് സിറിയൻ എമർജൻസി ടാസ്‌ക് ഫോഴ്‌സ് മേധാവി മുസ്തഫ കൂട്ടിച്ചേർത്തു. ഇത് ഏറ്റവും കുറഞ്ഞ കണക്കായിരിക്കുമെന്നാണ് അദ്ദേഹം പറയുന്നത്. ഏകദേശം അഞ്ചു സ്ഥലങ്ങളിലായാണ് ഇത്രയും പേരെ മറവുചെയ്തിരിക്കുന്നതെന്നും അതിനെക്കാൾ കൂടുതൽ സ്ഥലങ്ങൾ ഇനിയും കണ്ടെത്താനുണ്ടെന്നും അദ്ദേഹം പറഞ്ഞു. സിറിയക്കാർക്കൊപ്പം അമേരിക്ക, ബ്രിട്ടീഷ് പൗരന്മാരും മറ്റ് വിദേശികളും ഇരകളാണെന്നും മുസ്തഫ പറഞ്ഞു.
2011 ൽ അസദിന്റെ ഭരണത്തിനെതിരായ പ്രതിഷേധത്തെ അടിച്ചമർത്തുന്നത് ഒരു പൂർണ്ണമായ ആഭ്യന്തരയുദ്ധമായി വളർന്നപ്പോൾ ലക്ഷക്കണക്കിന് സിറിയക്കാർ കൊല്ലപ്പെട്ടതായി കണക്കാക്കപ്പെടുന്നു.