Saturday, February 1, 2025

ഡി ആർ സി യിലെ പോരാട്ടത്തിൽ കുറഞ്ഞത് 700 പേർ കൊല്ലപ്പെട്ടതായി യു എൻ

കിഴക്കൻ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ ഏറ്റവും വലിയ നഗരമായ ഗോമയിൽ ഞായറാഴ്ച മുതൽ നടന്ന രൂക്ഷമായ പോരാട്ടത്തിൽ 700 പേരെങ്കിലും കൊല്ലപ്പെട്ടതായി വെളിപ്പെടുത്തി യു എൻ. റുവാണ്ടയുടെ പിന്തുണയുള്ള എം 23 വിമതർ വടക്കൻ കിവു പ്രവിശ്യയുടെ തലസ്ഥാനം പിടിച്ചടക്കി. ഈ ആക്രമണത്തിൽ 2800 പേർക്ക് പരിക്കേറ്റതായി യു എൻ വക്താവ് സ്റ്റെഫാൻ ഡുജാറിക് അറിയിച്ചു.

വിമതർ ഇപ്പോൾ തെക്കൻ കിവുവിന്റെ തലസ്ഥാനമായ ബുക്കാവുവിലേക്ക് നീങ്ങുന്നതായാണ് റിപ്പോർട്ട്. കിഴക്കൻ ഡി ആർ കോംഗോയിലെ സംഘർഷം 1990 കളിൽ ആരംഭിച്ചതാണ്. എന്നാൽ തൊട്ടടുത്ത ആഴ്‌ചകളിൽ അത് അതിവേഗം വർധിച്ചു. ടുട്സി വംശജർ അടങ്ങിയ എം 23 സംഘം, ന്യൂനപക്ഷ അവകാശങ്ങൾക്കുവേണ്ടി പോരാടുകയാണെന്ന് പറയുന്നു. ഡി ആർ കോംഗോ സർക്കാർ പറയുന്നത്, റുവാണ്ടയുടെ പിന്തുണയുള്ള വിമതർ കിഴക്കൻമേഖലയിലെ വിശാലമായ ധാതുസമ്പത്തിന്റെ നിയന്ത്രണം തേടുകയാണെന്നാണ്.

ഞായറാഴ്ചയ്ക്കും വ്യാഴാഴ്ചയ്ക്കുമിടയിൽ ഡി ആർ കോംഗോ സർക്കാരിനൊപ്പം ലോകാരോഗ്യ സംഘടനയും അതിന്റെ പങ്കാളികളും നടത്തിയ വിലയിരുത്തലിൽനിന്നാണ് മരണസംഖ്യ തിട്ടപ്പെടുത്തിയതെന്ന് വെള്ളിയാഴ്ച ഡുജാറിക് പറഞ്ഞു. മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്ന് യു എൻ വക്താവ് മുന്നറിയിപ്പ് നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News