Sunday, November 24, 2024

രാജ്യത്തെ ഏറ്റവും നീളം കൂടിയ കടല്‍പ്പാലം ‘അടല്‍ സേതു’ പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചു

രാജ്യത്തെ ഏറ്റവും നീളം കൂടിയ കടല്‍പ്പാലം ‘അടല്‍ സേതു’ പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചു. 22 കിലോമീറ്റര്‍ നീളത്തിലുള്ള ആറുവരി പാതയുടെ നിര്‍മ്മാണ ചെലവ് 17,840 കോടി രൂപയാണ്.

മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ, ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, ഗവര്‍ണര്‍ രമേഷ് ബൈസ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ഉദ്ഘാടനം. ദക്ഷിണ മുംബൈയെ നവി മുംബൈയുമായി ബന്ധിപ്പിക്കുന്ന പാലമാണിത്. രണ്ട് മണിക്കൂര്‍ യാത്രയെ വെറും 15-20 മിനിറ്റിനുള്ളില്‍ ചുരുക്കാന്‍ കഴിയും. സമുദ്രനിരപ്പില്‍ നിന്ന് 15 മീറ്റര്‍ ഉയരത്തിലാണ് പാലമുള്ളത്.

രാജ്യത്തിന്റെ എഞ്ചിനീയറിംഗ് മികവിന്റെ മികച്ച ഉദാഹരണമാണ് അടല്‍ സേതു പാലം. ലോകത്തെ ഏറ്റവും നീളമേറിയ പാലങ്ങളുടെ പട്ടികയില്‍ 12-ാം സ്ഥാനത്താണ് അടല്‍ സേതു. ഇന്ത്യയിലെ ഏറ്റവും നീളമേറിയ പാലവും ഇതാണ്. അടല്‍ സേതുവിന് കീഴിലൂടെ കപ്പലുകള്‍ക്ക് പോകാനും സാധിക്കും. മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗതയില്‍ വാഹനങ്ങള്‍ പോകാനാകും. ബൈക്കിനും ഓട്ടോറിക്ഷയ്ക്കും പാലത്തിലേക്ക് പ്രവേശനമില്ല.

 

Latest News