Tuesday, November 26, 2024

ഭീകരാക്രമണം നടത്താനുള്ള അൽ ഖായിദയുടെ പദ്ധതി പരാജയപ്പെടുത്തി എടിഎസ്

ഗുജറാത്തിൽ ആക്രമണം നടത്താനുള്ള അൽ ഖായിദയുടെ പദ്ധതി പരാജയപ്പെടുത്തി ഭീകരവിരുദ്ധസേന (എടിഎസ്). ഒപ്പം അനധികൃതമായ താമസിച്ചിരുന്ന നാലു ബംഗ്ലദേശുകാരെ അഹമ്മദാബാദ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് അറസ്റ്റ് ചെയ്തു. മുഹമ്മദ് സോജിബ്, മുന്ന ഖാലിദ് അൻസാരി, അസ്ഹറുൽ ഇസ്‌ലാം അൻസാരി, മൊമിനുൽ അൻസാരി എന്നിവരെയാണ് ഭീകരവിരുദ്ധസേന അറസ്റ്റ് ചെയ്തത്.

ഭീകരസംഘടനയിലേക്ക് യുവാക്കളെ ചേർക്കാനും പണം സ്വരൂപിക്കാനും പ്രത്യേക പരിശീലനം നൽകി ഇന്ത്യയിലേക്ക് അയക്കപ്പെട്ടവരായിരുന്നു അറസ്റ്റിലായവർ. രാഖിയാലിൽ താമസിച്ചിരുന്ന മുഹമ്മദ് സോജിബിനെ രഹസ്യവിവരം ലഭിച്ചതനുസരിച്ച് അറസ്റ്റ് ചെയ്തപ്പോഴാണ് മറ്റുള്ളവരെക്കുറിച്ചുള്ള വിവരം ലഭിച്ചത്. ബംഗ്ലദേശിലെ അൽഖായിദ തലവൻ ഷയ്ബയുടെ നിർദേശപ്രകാരം ഗുജറാത്തിലെത്തിയ ഇവർ വിവിധ ഫാക്ടറികളിൽ ഇന്ത്യക്കാരായി നടിച്ച് ജോലി ചെയ്യവേയാണ് അറസ്റ്റിലായത്.

Latest News