2024ല്‍, കഴിഞ്ഞ രണ്ടരമാസത്തിനിടെ രാജ്യത്ത് ക്രിസ്ത്യാനികള്‍ക്കുനേരെ ഉണ്ടായത് 161 ആക്രമണങ്ങള്‍. തെരഞ്ഞെടുപ്പുവര്‍ഷത്തില്‍ ആക്രമണം കൂടുകയാണെന്ന് യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറം (യുസിഎഫ്) റിപ്പോര്‍ട്ടില്‍ പറയുന്നു. കള്ളക്കേസുകളില്‍ കുടുക്കി 122 ക്രിസ്ത്യാനികളെ അറസ്റ്റ് ചെയ്തു. ഛത്തീസ്ഗഢിലാണ് കൂടുതല്‍ ആക്രമണങ്ങള്‍- 47.
ഉത്തര്‍പ്രദേശില്‍ 36. ജന്മദിനാഘോഷങ്ങളിലെ ഒത്തുചേരലുകള്‍ ദുര്‍വ്യാഖ്യാനംചെയ്തും കേസെടുത്തിട്ടുണ്ട്. മധ്യപ്രദേശില്‍ -14, ഹരിയാനയില്‍ -പത്ത്, രാജസ്ഥാനില്‍ -ഒമ്പത്, ജാര്‍ഖണ്ഡിലും കര്‍ണാടകത്തിലും എട്ടുവീതം. പഞ്ചാബിലും ആന്ധ്രപ്രദേശിലും ആറുവീതം, ഗുജറാത്തിലും ബിഹാറിലും മൂന്നുവീതം, തമിഴ്നാട്, തെലങ്കാന, ഒഡിഷ രണ്ടുവീതം, ഡല്‍ഹി, ഗോവ, ഹിമാചല്‍പ്രദേശ്, മഹാരാഷ്ട്ര, ബംഗാള്‍ എന്നിവിടങ്ങളില്‍ ഒന്നുവീതം ആക്രമണം റിപ്പോര്‍ട്ട് ചെയ്തു.