ഗാസയില്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെടുന്ന പ്രമേയത്തിന് യുഎന്‍ പൊതുസഭയില്‍ വന്‍ പിന്തുണ ലഭിച്ചെങ്കിലും വഴങ്ങാതെ ഇസ്രായേല്‍. പ്രധാന സഖ്യകക്ഷിയായ അമേരിക്കയില്‍ നിന്ന് പോലും ശക്തമായ സമ്മര്‍ദ്ദം ഉണ്ടെങ്കിലും അന്താരാഷ്ട്ര പിന്തുണയോടെയോ അല്ലാതെയോ ഗാസ യുദ്ധം തുടരാനുള്ള ദൃഢനിശ്ചയം ഇസ്രായേല്‍ ബുധനാഴ്ച പ്രഖ്യാപിച്ചു.
ഒക്ടോബര്‍ 7 ന് പാലസ്തീന്‍ തീവ്രവാദ ഗ്രൂപ്പായ ഹമാസ് ഇസ്രായേലില്‍ കടന്നു കയറി നടത്തിയ ആക്രമണത്തിന് മറുപടിയായാണ് യുദ്ധം ആരംഭിച്ചത്. ഹമാസിന്റെ ആക്രമണത്തില്‍ 1,200 പേര്‍ കൊല്ലപ്പെട്ടതായി ഇസ്രായേല്‍ ഉദ്യോഗസ്ഥര്‍ പറയുന്നു.
തുടര്‍ന്ന് ഇസ്രായേലിന്റെ തിരിച്ചടിയില്‍ 18,600-ലധികം ആളുകളാണ് ഇതുവരെ ഗാസയില്‍ കൊല്ലപ്പെട്ടത്. തീവ്രവാദികളെ പൂര്‍ണ്ണമായും ഉന്മൂലനം ചെയ്യാതെ യുദ്ധം അവസാനിപ്പിക്കില്ലെന്നാണ് ഇസ്രായേലിന്റെ നിലപാട്.