Thursday, May 1, 2025

നൈജീരിയയിലെ സാംഫാര സംസ്ഥാനത്തെ സ്വർണ്ണഖനന ഗ്രാമത്തിൽ 20 പേർ കൊല്ലപ്പെട്ടു

നൈജീരിയയിലെ വടക്കുപടിഞ്ഞാറൻ സംഫാര സംസ്ഥാനത്തെ ഒരു സ്വർണ്ണഖനന ഗ്രാമത്തിൽ നടന്ന ആക്രമണത്തിൽ 20 പേർ കൊല്ലപ്പെട്ടതായി ആംനസ്റ്റി ഇന്റർനാഷണൽ. എന്നാൽ ആക്രമണത്തിന്റെ കാരണം എന്താണെന്നുള്ള വിശദാംശങ്ങളൊന്നും തന്നെ പുറത്തുവന്നിട്ടില്ല.

സാംഫാര സംസ്ഥാനത്തെ മാരു തദ്ദേശ സ്വയംഭരണ പ്രദേശത്തെ ഗോബിരാവ ചാലി എന്ന ഖനിഗ്രാമത്തിൽ നൂറുകണക്കിനു തോക്കുധാരികൾ ഖനിത്തൊഴിലാളികൾക്കു നേരെ വെടിയുതിർത്തതായും തുടർന്നു നടന്ന വെടിവയ്പ്പിൽ ഇരുപതിലധികം പേർ മരിച്ചതായും പ്രദേശവാസികൾ പറയുന്നു. ആക്രമണത്തെ തുടർന്ന് മൃതദേഹങ്ങൾ കണ്ടെടുത്തതായും നിരവധി പേർക്ക് പരിക്കേറ്റതായും മറ്റൊരു പ്രദേശവാസി പറഞ്ഞു.

ഗോബിരാവ ചാലിയിൽ തോക്കുധാരികൾ വീടുകൾതോറും കയറിയിറങ്ങി ഇരുപതിലധികം പേരെ കൊലപ്പെടുത്തിയതായും ആംനസ്റ്റി ഇന്റർനാഷണൽ പ്രസ്താവനയിൽ പറഞ്ഞു. സുരക്ഷാസേനയെ ലക്ഷ്യംവച്ചുള്ള സായുധസംഘങ്ങളുടെ മോചനദ്രവ്യത്തിനായി തട്ടിക്കൊണ്ടുപോകുന്ന സംഭവങ്ങളുമായി സംഫാര പൊരുതുകയാണ്. എന്നാൽ ഈ സംഭവങ്ങളോട് പൊലീസ് ഇതുവരെ പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ രണ്ടുവർഷത്തിനിടെ വടക്കുപടിഞ്ഞാറൻ നൈജീരിയയിലുടനീളം സായുധസംഘങ്ങൾ നൂറുകണക്കിന് ആളുകളെ കൊന്നൊടുക്കുകയും തട്ടിക്കൊണ്ടു പോകുകയും ചെയ്തിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News