ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോയിലെ ഹെയ്തിയില്‍ ഒരു പെന്തക്കോസ്ത് ദേവാലയമുള്‍പ്പെടെയുള്ള ഇടങ്ങളില്‍ അക്രമികള്‍ നടത്തിയ സായുധാക്രമണത്തില്‍ എട്ടുപേര്‍ കൊല്ലപ്പെട്ടു. ദേവാലയത്തില്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്ന ക്രൈസ്തവരാണ് ഇവരില്‍ അഞ്ചു പേര്‍. 30 പേരെ അക്രമികള്‍ ബന്ദികളാക്കി തട്ടിക്കൊണ്ടുപോയി.
ഇസ്ലാമിക് സ്റ്റേറ്റ് (ശശെ)െ തീവ്രവാദസംഘടനയുമായി ബന്ധമുള്ള ജനാധിപത്യ സഖ്യശക്തികള്‍ (അഉഎ) എന്ന സംഘം ജനുവരി 30 നാണ് വലിയ ആക്രമണം നടത്തിയത്. ബേതിയിലെ ഗ്രാമങ്ങളിലും ചുറ്റുപാടുകളിലും സായുധസംഘം ആക്രമണം അഴിച്ചുവിടുകയായിരുന്നു. ബ്രഹ്മണിസ്‌റ് എന്ന പെന്തക്കോസ്ത് സമൂഹത്തില്‍പ്പെട്ട വിശ്വാസികള്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്ന ദേവാലയത്തിനു നേരെയുണ്ടായ ആക്രമണത്തില്‍ അഞ്ചുപേരാണ് കൊല്ലപ്പെട്ടത്. ആക്രമണങ്ങള്‍ നടന്ന ഒയിച്ച പ്രദേശത്തെ മേയര്‍ നിക്കോളാസ് കിക്കുകുവാണ് ഇതുസംബന്ധിച്ച വിവരം പുറത്തുവിട്ടത്.
കിഴക്കന്‍ കോംഗോയില്‍ നടന്ന ഈ ആക്രമണങ്ങളില്‍ ഏതാണ്ട് മുപ്പത് പേരെ അക്രമിസംഘം ബന്ദികളാക്കി കൊണ്ടുപോയതായും പ്രാദേശികറിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കി. അതേസമയം ജനുവരി 27 ശനിയാഴ്ച രാജ്യത്തിന്റെ വടക്കുകിഴക്കന്‍ പ്രദേശത്ത് നടന്ന സമാനമായ മറ്റൊരാക്രമണത്തില്‍ ദേവാലയത്തിനുള്ളില്‍ വച്ച് തലയറുക്കപ്പെട്ട അഞ്ച് ക്രൈസ്തവര്‍ ഉള്‍പ്പെടെ 32 പേരെ ജനാധിപത്യ സഖ്യശക്തികള്‍ എന്ന സംഘടനയുമായി ബന്ധപ്പെട്ടതെന്ന് കരുതുന്ന സായുധസംഘത്തിലെ പ്രവര്‍ത്തകര്‍ കൊലചെയ്തതായി ഫീദെസ് ഉള്‍പ്പെടെയുള്ള വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
കോംഗോയുടെ വടക്കന്‍ പ്രവിശ്യകളായ കിവു, ഇതൂരി 2021 മുതല്‍ സംഘര്‍ഷഭരിതമേഖലയാണ്. ഉഗാണ്ടയില്‍നിന്നുള്ള ഇസ്ലാമികവിപ്ലവകാരികള്‍ സ്ഥാപിച്ച ജനാധിപത്യ സഖ്യശക്തികള്‍ എന്ന സംഘടനാ ആയിരത്തിതൊള്ളായിരത്തി തൊണ്ണൂറുകളിലാണ് കോംഗോ ഡെമോക്രാറ്റിക് റിപ്പബ്ലിക്കില്‍ പ്രവര്‍ത്തനം ആരംഭിച്ചത്. ആയിരക്കണക്കിന് സാധാരണക്കാരെ ഇതിനോടകം ഈ സംഘടന കോല ചെയ്തിട്ടുണ്ട്. 2019 മുതല്‍ ഈ സംഘടന ഇസ്ലാമിക് സ്റ്റേറ്റുമായി സഹകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്.