Monday, November 25, 2024

സിറിയയില്‍ ക്രൈസ്തവ ദൈവാലയം ആക്രമിച്ചു; രണ്ട് മരണം: നിരവധി പേര്‍ക്ക് പരിക്ക്

സിറിയയിലെ ഹമാ ഗവര്‍ണറേറ്റില്‍ ഗ്രീക്ക് ഓര്‍ത്തഡോക്‌സ് പള്ളിയുടെ ഉദ്ഘാടനത്തിനു നേരെ ഞായറാഴ്ചയുണ്ടായ ആക്രമണത്തില്‍ രണ്ടു പേര്‍ കൊല്ലപ്പെടുകയും പന്ത്രണ്ടോളം ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇസ്താംബൂളിലെ ഹാഗിയാ സോഫിയ ദൈവാലയത്തിന്റെ മാതൃകയില്‍ നിര്‍മ്മിച്ച ഈ ദൈവാലയത്തിന്റെ ഉദ്ഘാടനച്ചടങ്ങിലാണ് ആക്രമണം ഉണ്ടായത്.

ഹമയില്‍ നിന്ന് 30 മൈല്‍ വടക്കു-പടിഞ്ഞാറ് അല്‍-സുഖൈലബിയയിലെ ഹാഗിയ സോഫിയ ചര്‍ച്ച് ലക്ഷ്യമിട്ടായിരുന്നു ജൂലൈ 24-ന് ആക്രമണം നടന്നത്. ഹാഗിയാ സോഫിയ ഉള്‍പ്പെടെയുള്ള പുരാതന ക്രൈസ്തവ ദൈവാലയങ്ങള്‍ മോസ്‌ക് ആക്കി മാറ്റുന്ന തുര്‍ക്കി സര്‍ക്കാരിന്റെ നടപടികള്‍ക്കുള്ള മറുപടിയായിരുന്നു ഈ ദൈവാലയം നിര്‍മ്മിച്ചത്. റോക്കറ്റുകളോ, മിസൈലുകളോ, സായുധ ഡ്രോണുകളോ ആണ് ആക്രമണത്തിന് ഉപയോഗിച്ചത്. ആക്രമണത്തിനു പിന്നില്‍ രാജ്യത്തെ തീവ്രവാദ സംഘടനകളാണെന്ന് സിറിയന്‍ അറബ് ന്യൂസ് ഏജന്‍സി വെളിപ്പെടുത്തി.

 

Latest News