Tuesday, January 28, 2025

80 വർഷങ്ങൾക്കുശേഷം ഓഷ്വിറ്റ്സ് അതിജീവിതർ മടങ്ങിവരുന്നു

1941 നും 1945 നുമിടയിൽ 1.1 ദശലക്ഷം യഹൂദന്മാർ കൊലചെയ്യപ്പെട്ട ഏറ്റവും വലിയ നാസി ഉന്മൂലന ക്യാമ്പായിരുന്നു ഓഷ്വിറ്റ്സ് – ബിർകെനൗ. 1945 ജനുവരി 27 ന് സോവിയറ്റ് സൈന്യം നടത്തിയ ക്യാമ്പിന്റെ വിമോചനം മനുഷ്യചരിത്രത്തിലെ ഭയാനകമായ ഒരു കാലഘട്ടത്തിന്റെ അന്ത്യം കുറിച്ചു. ഓഷ്വിറ്റ്സ് – ബിർകെനൗവിലെ നാസി മരണക്യാമ്പിൽ നിന്ന് അതിജീവിച്ച അമ്പതോളം പേർ 1945 ജനുവരി 27 ന്, 80 വർഷങ്ങൾക്കുശേഷം ആ സ്ഥലത്തേക്ക് മടങ്ങുന്നു. എന്നിരുന്നാലും, അതിജീവിച്ചവരുടെ ശബ്ദങ്ങൾ അവരുടെ അനുഭവങ്ങൾ പങ്കുവയ്ക്കുകയും ഭൂതകാലത്തെ ഓർമിക്കുകയും പഠിക്കുകയും ചെയ്യുന്നതിന്റെ പ്രാധാന്യം അവർ ഊന്നിപ്പറഞ്ഞു. അതിജീവിച്ചവരിൽ ഭൂരിഭാഗവും ബിർകെനൗവിലെ ‘ഡെത്ത് ഗേറ്റിൽ’ ഒത്തുചേരും. ഇത് ലോകത്തെയാകമാനം പഠിപ്പിക്കണമെന്നും എക്കാലവും ഓർമിക്കപ്പെടേണ്ടതാണെന്നും അവർ പറയുന്നു.

യു. കെ. യിലെ ഹോളോകോസ്റ്റ് സംഭവത്തെ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുമെന്ന് പ്രധാനമന്ത്രി കെയർ സ്റ്റാർമർ പ്രതിജ്ഞയെടുത്തു. എല്ലാ സ്കൂളുകളും അത് പഠിപ്പിക്കുന്നുമെന്നും യുവാക്കൾക്ക് അതിജീവിച്ചവരുടെ സാക്ഷ്യങ്ങൾ കേൾക്കാനുള്ള അവസരമുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഓഷ്വിറ്റ്സിന്റെ വിമോചനത്തെ ലോകം ഓർക്കുമ്പോൾ, വിദ്വേഷത്തിനും അസഹിഷ്ണുതയ്ക്കും വിവേചനത്തിനുമെതിരായ മുന്നറിയിപ്പായി വർത്തിക്കുന്ന ഹോളോകോസ്റ്റിന്റെ പാഠങ്ങൾ ഇന്നും പ്രസക്തമാണെന്ന് വ്യക്തമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News