Wednesday, March 12, 2025

കുടിയേറ്റത്തിന് ബുദ്ധിമുട്ടേറും; വിസാ നിയമങ്ങള്‍ പുതുക്കി ഓസ്ട്രേലിയ

വിദ്യാഭ്യാസ വിസയ്ക്കായി ഓസ്ട്രേലിയയെ സമീപിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് തിരിച്ചടിയായി പുതിയ വിസാ നിയമങ്ങള്‍. മാര്‍ച്ച് 23 മുതല്‍ വിസാ നിയമങ്ങള്‍ കടുപ്പിക്കുകയാണ്. ഭാഷപ്രാവിണ്യ വ്യവസ്ഥ, അക്കൗണ്ടില്‍ കാണിക്കേണ്ട തുക, ജെനുവിന്‍ സ്റ്റുഡന്റ് പ്രസ്താവന തുടങ്ങി നിരവധി മാറ്റങ്ങളാണ് വരുന്നത്.

നിലവില്‍ സ്റ്റുഡന്റ് വിസയ്ക്കായി സമര്‍പ്പിക്കുന്ന ജെനുവിന്‍ ടെംപററി എന്‍ട്രന്റ് (GTE) പ്രസ്താവനയ്ക്ക് പകരം ഇനി മുതല്‍ ജെനുവിന്‍ സ്റ്റുഡന്റ് (GS)എന്ന പ്രസ്താവനയാണ് സമര്‍പ്പിക്കേണ്ടത്. ഇതിനുമുന്‍പേ സമാനമായ മാറ്റങ്ങള്‍ യുകെ, കാനഡ പോലുള്ള രാജ്യങ്ങള്‍ ഡിസംബര്‍ 2023 മുതല്‍ തന്നെ ആരംഭിച്ചിരുന്നു.

ഓസ്ട്രേലിയയിലേക്കുള്ള വിസ നടപടിക്രമങ്ങളില്‍ പ്രധാനപ്പെട്ടതാണ് ജിടിഇ (GTE) പ്രസ്താവന. ഓസ്ട്രേലിയയില്‍ പഠനത്തിനായി താത്കാലിക താമസത്തിന് വന്നതാണെണ് വ്യക്തമാക്കുന്നതാണ് ഈ പ്രസ്താവന. പുതുക്കിയ നിയമം അനുസരിച്ച് ടെംപററി ഗ്രാജുവേറ്റ് വിസക്ക് 6.5 ഐ.ഇ.എല്‍.ടി.എസ് സ്‌കോര്‍ വേണം. സ്റ്റുഡന്റ് വിസയ്ക്ക് 6.0 ഐഇഎല്‍ടിഎസ് സ്‌കോര്‍ വേണം.

 

 

Latest News