Sunday, November 24, 2024

കേരള പോലീസില്‍ ഇനി ‘അവഞ്ചേഴ്‌സ് കമാന്‍ഡോകള്‍’; തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ തടയുക ലക്ഷ്യം

സംസ്ഥാനത്ത് തീവ്രവാദ-മാവോയിസ്റ്റ് ആക്രമണങ്ങള്‍ക്ക് തടയിടാന്‍ പുതിയ കമാന്‍ഡോ സംഘത്തിന് രൂപം നല്‍കി സര്‍ക്കാര്‍. അവഞ്ചേഴ്‌സ് എന്ന് പേരിട്ട സായുധസംഘം എടിഎസിന് കീഴിലായിരിക്കും പ്രവര്‍ത്തിക്കുക. നഗരപ്രദേശങ്ങളിലെ തീവ്രവാദി ആക്രമണങ്ങള്‍, മാവോയിസ്റ്റ് ആക്രമണങ്ങള്‍ ഉള്‍പ്പടെ നേരിടുകയാണ് സംഘത്തിന്റെ രൂപീകരണത്തിലൂടെ ലക്ഷ്യം വെക്കുന്നത്.

തണ്ടര്‍ ബോള്‍ട്ട് ടീമില്‍ നിന്ന് ആദ്യഘട്ടത്തില്‍ 96 ഉദ്യോഗസ്ഥരാണ് ഈ സംഘത്തിലുണ്ടായിരിക്കുക. ശേഷം ഒരു യൂണിറ്റില്‍ 40 എന്ന കണക്കില്‍ മൂന്ന് യൂണിറ്റുകള്‍ രൂപീകരിക്കാനാണ് പദ്ധതി. പൂര്‍ണമായും പ്രവര്‍ത്തനസജ്ജമാകുമ്പോഴേക്ക് 120 കമാന്‍ഡോസ് അവഞ്ചേഴ്സില്‍ ഉണ്ടായിരിക്കും. നിലവില്‍ കോഴിക്കോട്, തിരുവനന്തപുരം, എറണാകുളം എന്നീ ജില്ലകളിലായിരിക്കും ഐജിയുടെ കീഴില്‍ സംഘം പ്രവര്‍ത്തിക്കുക.

ഡിജിപിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നഗര പ്രദേശങ്ങളിലെ തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നേരിടാന്‍ രൂപീകരിച്ച അവഞ്ചേഴ്‌സ് പ്രവര്‍ത്തിച്ചിരുന്നത്. ഡിജിപിയുടെ അപേക്ഷ പ്രകാരം സര്‍ക്കാരും അവഞ്ചേഴ്‌സ് രൂപീകരണത്തെ സാധൂകരിച്ച് ഉത്തരവിറക്കുകയായിരുന്നു.

 

 

Latest News