Tuesday, March 18, 2025

വനിതാ താരങ്ങളുടെ ശരാശരി ശമ്പളം 11,000 ഡോളറിൽ താഴെയാണെന്ന് ഫിഫ

ഒരു വനിതാ പ്രൊഫഷണൽ ഫുട്ബോൾ കളിക്കാരിയുടെ ശരാശരി വാർഷിക ശമ്പളത്തെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ട് ഫിഫ. ശരാശരി വാർഷിക ശമ്പളം 10,900 ഡോളർ USD (£8,400 GBP, $17,000 AUD) ആണെന്നാണ് ഫിഫ റിപ്പോർട്ട് ചെയ്യുന്നത്.

16 രാജ്യങ്ങളിൽ നിന്നുള്ള 41 ക്ലബുകൾ ഉൾപ്പെടുന്ന ഫിഫ ടയർ 1 ആയി നാമകരണം ചെയ്ത ടീമുകളിൽ ഏകദേശം 24,030 ഡോളർ ആയിരുന്നു. എന്നിരുന്നാലും ഇതിൽ 16 മുൻനിര ക്ലബുകളിൽ ശരാശരി 50,000 ഡോളറിൽ കൂടുതൽ മൊത്ത ശമ്പളം നൽകിയിട്ടുണ്ടെന്നു പറയുന്നു. ആ ശമ്പളങ്ങളിൽ ഏറ്റവും ഉയർന്ന തുക ഏകദേശം 1,20,000 ഡോളർ ആയിരുന്നു. എന്നിരുന്നാലും ടയർ 2, 3 ക്ലബുകളിലെ ശരാശരി മൊത്ത ശമ്പളം യഥാക്രമം 4,361 ഡോളറും 2,805 ഡോളറും ആയിരുന്നതായാണ് റിപ്പോർട്ടിൽ പറയുന്നത്.

ടയർ 1 ക്ലബുകളിൽ ഏറ്റവും ദൈർഘ്യമേറിയ കളിക്കാരുടെ കരാറുകളും ഉണ്ടായിരുന്നു. സാധാരണയായി ഒന്നുമുതൽ മൂന്നുവരെയും രണ്ടുമുതൽ മൂന്നുവർഷം വരെയുമാണ് കരാറുകൾക്കുള്ള ഏറ്റവും ഉയർന്ന ശമ്പളം. കഴിഞ്ഞ വർഷം എമിറേറ്റ്സ് സ്റ്റേഡിയത്തിൽ നടന്ന വനിതാ സൂപ്പർ ലീഗിൽ ആഴ്സണൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് ആതിഥേയത്വം വഹിച്ചത് 60,160 ആരാധകരുടെ സാന്നിധ്യത്തിലായിരുന്നു. ടയർ 1 ടീമുകൾക്ക് ശരാശരി 1,713 ആരാധകരും ടയർ 2 ഉം ടയർ 3 ഉം യഥാക്രമം 480 ഉം 380 ഉം ആയിരുന്നു.

കോച്ചിംഗ് റോളുകളിൽ സ്ത്രീകളുടെ പ്രാതിനിധ്യം കുറവാണ്. എല്ലാ ടയറുകളിലുമുള്ള ഹെഡ് കോച്ചുകളിൽ 22% സ്ത്രീകളാണ്. ഓഫീസർമാർക്കിടയിൽ കൂടുതൽ ലിംഗസമത്വം ഉണ്ട്. റഫറിമാരിൽ 42% സ്ത്രീകളാണ്. ടയർ 1 ലീഗുകളിൽ 57% മുതൽ ടയർ 2, 3 എന്നിവയിൽ 25% വരെ സ്ത്രീകളുണ്ട്. വിജയത്തിന് കാരണമാകുന്ന ഘടകങ്ങളെക്കുറിച്ച് ക്ലബുകൾ, ലീഗുകൾ, പങ്കാളികൾ എന്നിവർക്ക് നന്നായി മനസ്സിലാക്കാൻ റിപ്പോർട്ട് സഹായിക്കുമെന്ന് ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News