സമീപ വർഷങ്ങളിൽ, പ്രത്യേകിച്ച് കോവിഡ് മഹാമാരിക്കുശേഷം ഒരു പുതിയ വാക്ക് നിഘണ്ടുവിൽ പ്രവേശിച്ചു – ട്രാവൽ ഷേമിംഗ്. ആഗോള മലിനീകരണം പോലുള്ള വഷളായ പ്രശ്‌നങ്ങൾക്ക് യാത്രക്കാരെ കുറ്റപ്പെടുത്തുന്നതായിരുന്നു ട്രാവൽ ഷേമിംഗ് എന്നത്. 2020 ലും അതിനുശേഷവും രോഗം പരത്തുന്ന യാത്രക്കാരെ സൂചിപ്പിക്കുന്ന പദമാണിത്; പ്രത്യേകിച്ച് കോവിഡ് 19 നു ശേഷം. തൽഫലമായി, പാൻഡെമിക്കിന്റെ ആദ്യ രണ്ടു വർഷങ്ങളിൽ വിനോദസഞ്ചാരികൾക്ക് യാത്രാവിലക്ക് ഏർപ്പെടുത്തുന്നതിനെക്കുറിച്ച് ലോകമെമ്പാടും വളരെ ആശങ്കാകുലരായിരുന്നു.
യാത്രയിൽനിന്ന് ഉണ്ടായേക്കാവുന്ന അപകടസാധ്യതകളുമായി ബന്ധപ്പെട്ടിരിക്കുന്നതിനാൽ പാൻഡെമിക് സമയത്ത് ട്രാവൽ ഷേമിംഗ് വളരെയേറെ ചർച്ച ആയിരുന്നു. സമൂഹ മാധ്യമങ്ങളിലൂടെ ട്രാവൽ ഷെയിമിംഗിന് കൂടുതൽ പ്രചോദനവും നൽകപ്പെട്ടു. അതിനാൽതന്നെ പലരും നേരത്തെ ബുക്ക് ചെയ്ത അവധിക്കാലമോ, പ്രിയപ്പെട്ടവരെ സന്ദർശിക്കാനുള്ള യാത്രകളോ പോലും റദ്ദാക്കി.
പാൻഡെമിക് ഏറ്റവും രൂക്ഷമായ കാലഘട്ടത്തിൽ നാല് ചുവരുകൾക്കുള്ളിൽ ഒതുങ്ങിനിൽക്കുകയും മറ്റുള്ളവർ അനാവശ്യയാത്രകൾ ആസ്വദിക്കുന്നതുകണ്ട് അസ്വസ്ഥരാകുകയും ചെയ്ത ആളുകളാണ് കൂടുതലും ട്രാവൽ ഷേമിംഗ് നടത്തുന്നത്. യാത്രാവിമർശകരിൽ ഭൂരിഭാഗവും, രോഷവും അസൂയയും കോവിഡുമായി ബന്ധപ്പെട്ട എല്ലാ നിയന്ത്രണങ്ങളും പിന്തുടരുന്ന മറ്റുള്ളവർക്ക് ഇത് ന്യായമല്ലെന്നും ശഠിച്ചു. ഇതിന്റെ അടിസ്ഥാന പ്രതികരണം “നമുക്ക് പ്രധാനപ്പെട്ട എന്തെങ്കിലും ഉപേക്ഷിക്കാൻ കഴിയുമെങ്കിൽ മറ്റുള്ളവർക്ക് എന്തുകൊണ്ട് കഴിയില്ല” എന്നതായിരുന്നു.
നിലവിൽ, യാത്ര ചെയ്യുമ്പോൾ ഉണ്ടാകുന്ന ലജ്ജ ആളുകളിൽ വര്ധിക്കുന്നുണ്ടെങ്കിലും എല്ലാവരും യാത്രയെ സ്നേഹിക്കുന്നു എന്നതാണ് സത്യം. അതിനാൽതന്നെ യാത്ര ചെയ്യുമ്പോൾ ബോധപൂർവം നാം ചില മുൻകരുതലുകളെടുക്കുക എന്നതാണ് പ്രധാനം. നമ്മുടെയും നമ്മുടെ സമൂഹത്തിന്റെയും ആരോഗ്യവും സുസ്ഥിരതയും ഉറപ്പുവരുത്തുമ്പോൾ ഇത്തരത്തിൽ ഒരു ലജ്ജയുടെ സാഹചര്യം ഉണ്ടാകില്ല.
ഏറ്റവും കൂടുതൽ ട്രാവൽ ഷേമിംഗ് നേരിടുന്നത് സമൂഹമാധ്യമങ്ങളിലൂടെയാണ്. പ്രധാനമായും ആളുകൾക്ക് നിങ്ങളുടെ യാത്രകളെക്കുറിച്ച് അറിയാൻ കഴിയുന്ന ഒരേയൊരു മാർഗം നിങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെയാണ്. നിങ്ങളുടെ യാത്രകളെക്കുറിച്ച് നിങ്ങൾ കൂടുതൽ പോസ്റ്റ് ചെയ്യുമ്പോൾ അവരുടെ പക്കൽനിന്ന് കൂടുതൽ വിമർശനങ്ങൾ ഉണ്ടാകാമെന്ന് ഉറപ്പായും മനസ്സിലാക്കാം. മറ്റുള്ളവരെ പ്രീതിപ്പെടുത്താൻ നിങ്ങൾ ജീവിക്കണമെന്നല്ല ഇതിനർഥം. എന്നാൽ നിങ്ങളുടെ യാത്രകളും ജീവിതവും ഇന്റർനെറ്റിൽ പങ്കിടാനുള്ള നിങ്ങളുടെ കാരണങ്ങൾ എന്തൊക്കെയാണ്, ലൈക്കുകൾക്കും കമന്റുകൾക്കും വേണ്ടിയാണോ അതോ അനുഗ്രഹീതമായ ഒരു ജീവിതമാണ് നിങ്ങൾ നയിക്കുന്നതെന്ന് മറ്റുള്ളവരെ കാണിക്കാനാണോ ഇത് ചെയ്യുന്നത് എന്നൊക്കെ ചിന്തിക്കാം. മുമ്പ് നിങ്ങളുടെ യാത്രകളിൽ നിങ്ങൾക്ക് ട്രാവൽ ഷേമിംഗ് തോന്നിയിട്ടുണ്ടെങ്കിൽ, നിങ്ങളുടെ മനഃസമാധാനത്തിനായി 2025 ൽ ഏറ്റവും കുറച്ച് പോസ്റ്റുകൾ ഇടുകയും നിങ്ങളുടെ യാത്രാപദ്ധതികളെക്കുറിച്ച് ആളുകളോട് പറയുന്നത് കഴിയുന്നതും ഒഴിവാക്കുകയും ചെയ്യാം.
ജീവിതത്തിലെ ഏറ്റവും മികച്ച കാര്യങ്ങളിൽ ഒന്നാണ് യാത്രകൾ. 2025 ൽ നിങ്ങളുടെ യാത്രകളുടെ ഈട് മികച്ചതാക്കുക. കൂടുതൽ ചിന്തനീയമായി പോസ്റ്റ് ചെയ്യുക (അല്ലെങ്കിൽ നിങ്ങളുടെ ഫീഡിൽ നെഗറ്റീവ് കമന്റുകൾ മാത്രം പോസ്റ്റ് ചെയ്യുന്ന Facebook സുഹൃത്തുക്കളെ ഇല്ലാതാക്കുക). അതിനാൽ, നിങ്ങൾ തായ് ബീച്ചിന്റെ സൗന്ദര്യം ആസ്വദിക്കുകയോ, ഗ്രാൻഡ് കാന്യോണിൽ കാൽനടയാത്ര നടത്തുകയോ ചെയ്യുകയാണെങ്കിൽ ഇത് ഓർക്കുക: ട്രാവൽ ഷേമിംഗ് ഒരു യാഥാർഥ്യമാണ്. എന്നാൽ ലോകം കാണാനുള്ള നിങ്ങളുടെ അവകാശവും അങ്ങനെ തന്നെയാണ്.