Monday, November 25, 2024

എയർ ഇന്ത്യയിൽ യാത്ര ചെയ്യുന്നത് ഒഴിവാക്കണം: ഭീഷണിയുമായി ഖാലിസ്ഥാൻ നേതാവ്

ഇസ്രയേലിനു സമാനമായി ഇന്ത്യയിലും ആക്രമണം നടത്തുമെന്ന പ്രഖ്യാപനത്തിനു പിന്നാലെ വീണ്ടും ഭീഷണിയുമായി ഖാലിസ്ഥാനി ഭീകരൻ ഗുർപത്വന്ത് സിംഗ് പന്നൂന്‍. എയർ ഇന്ത്യ യാത്രക്കാർക്ക് എതിരെയാണ് ഖാലിസ്ഥാനി ഭീകരന്‍റെ പുതിയ ഭീഷണി. കഴിഞ്ഞ ദിവസം പുറത്തിറക്കിയ വീഡിയോ സന്ദേശത്തിലൂടെയാണ് പന്നൂൻ ഭീഷണി മുഴക്കിയത്.

“നവംബർ 19 ന് എയർ ഇന്ത്യ വഴി യാത്ര ചെയ്യാൻ പദ്ധതിയിട്ടിരിക്കുന്ന ആളുകളുടെ ജീവൻ അപകടത്തിലാകും. അതിനാല്‍, സിഖ് വംശജർ ആരും ആ ദിവസം എയർ ഇന്ത്യ വഴി യാത്ര ചെയ്യരുതെന്ന് അഭ്യർത്ഥിക്കുന്നു.”പന്നൂൻ പറഞ്ഞു. അതിനൊപ്പം തന്നെ ഡൽഹിയിലെ ഇന്ദിര ഗാന്ധി രാജ്യാന്തര വിമാനത്താവളം നവംബർ 19ന് അടച്ചിടുമെന്നും വിമാനത്താവളത്തിന്റെ പേര് മാറ്റുമെന്നും പുന്നൻ ഭീഷണി മുഴക്കിയിട്ടുണ്ട്. ക്രിക്കറ്റ് ലോകകപ്പ് ഫൈനൽ മത്സരം നടക്കുന്ന ദിവസമാണെന്നും ഭീകരൻ മുന്നറിയിപ്പ് നൽകുന്നു.

അതേസമയം, രാജ്യദ്രോഹ കേസ് അടക്കം 22 ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഇപ്പോൾ യുഎസിൽ കഴിയുന്ന ഗുർപത്വന്ത് സിങ് പന്നുൻ. 2022 ഒക്ടോബർ മാസത്തിൽ പന്നുനിനെതിരെ റെഡ്കോർണർ നോട്ടീസ് അയക്കാൻ ഇന്ത്യ ഇന്റർപോളിനോടു ആവശ്യപ്പെട്ടിരുന്നു. നേരത്തെ പലതരത്തിലുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങളിലും പങ്ക് തെളിഞ്ഞതിനാൽ 2020ൽ ഇന്ത്യ പന്നുനെ ഭീകരരുടെ പട്ടികയിൽ പെടുത്തിയിരുന്നു. പിന്നീട്, ഇയാളുടെ കൃഷി ഭൂമിയും കണ്ടുകെട്ടിയിരുന്നു

 

Latest News