രാജ്യത്ത് ഉത്പാദിപ്പിക്കുന്ന ക്രൂഡ് ഓയിലിനും ഡീസല്‍ കയറ്റുമതിക്കും ചുമത്തിയിട്ടുള്ള വിന്‍ഡ് ഫോള്‍ പ്രോഫിറ്റ് നികുതിയില്‍ ഇളവ് വരുത്തി കേന്ദ്ര സര്‍ക്കാര്‍. പൊടുന്നനെ ലാഭത്തില്‍ വര്‍ദ്ധനവുണ്ടാകുമ്പോള്‍ വ്യവസായങ്ങള്‍ക്ക് ഏര്‍പ്പെടുത്തുന്ന നികുതിയാണ് വിന്‍ഫോള്‍ ടാക്സ്. രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വിലകുറയുന്നതാണ് നികുതി കുറയ്ക്കാന്‍ കാരണം.
സ്പെഷ്യല്‍ അഡീഷണല്‍ എക്സൈസ് ഡ്യൂട്ടി ആയി പിരിക്കുന്ന തുക, ക്രൂഡ് ഓയില്‍ ടണ്ണിന് 9800 രൂപയില്‍ നിന്ന് 6300 രൂപയിട്ടാണ് കുറച്ചത്. നവംബര്‍ ഒന്നിന് നികുതി 9050 രൂപയില്‍ നിന്ന് 9800 രൂപയായി കൂട്ടിയിരുന്നു. ഡീസല്‍ കയറ്റുമതി ലിറ്ററിന് 2 രൂപയില്‍ നിന്ന് ഒരു രൂപയായി കുറച്ചു. കയറ്റുമതി ചെയ്യുന്ന വിമാന ഇന്ധനത്തിനും പെട്രോളിനും നികുതി പൂജ്യമാണ്. ഈ മാസം ഇന്ത്യ ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്തത് ശരാശരി ബാരലിന് 84.78 ഡോളറിനാണ്.
ഒക്ടോബറില്‍ ഇത് 90.08 ഡോളറായിരുന്നു. കഴിഞ്ഞ വര്‍ഷം ജൂലൈ ഒന്നിനാണ്് ഇന്ത്യ ആദ്യമായി ഊര്‍ജോല്‍പാദക കമ്പനികള്‍ക്ക് വിന്‍ഫോള്‍ഡ് പ്രോഫിറ്റ് ടാക്സ് ഏര്‍പ്പെടുത്തിയത്. രാജ്യാന്തര ക്രൂഡ് വില 75 ഡോളറിന് മുകളിലാണെങ്കില്‍ ആഭ്യന്തരമായി ഉത്പാദിപ്പിക്കുന്ന ക്രൂഡ് ഓയിലിന് വിന്‍ഡ് ഫോള്‍ ടാക്സ് ഏര്‍പ്പെടുത്തിയത്. രാജ്യാന്തര ക്രൂഡ് വില 75 ഡോളറിന് മുകളിലാണെങ്കില്‍ ആഭ്യന്തരമായി ഉത്പാദിപ്പിക്കുന്ന ക്രൂഡ് ഓയിലിന് വിന്‍ഡ് ഫോള്‍ ടാക്സ് ഏര്‍പ്പെടുത്തും.