ദേശീയപാതകളിലും എക്‌സ്പ്രസ് ഹൈവേകളിലും വാഹനങ്ങള്‍ക്ക് പുതിയ വേഗപരിധി നിശ്ചയിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍.
രാജ്യത്തെ ഹൈവേ, എക്‌സ്പ്രസ്‌വേ ശൃംഖലകള്‍ കൂടിയ വേഗത നല്‍കുന്നതിനു പര്യാപ്തമാണെന്നും പുതുതായി പ്രവര്‍ത്തനമാരംഭിച്ച ഹൈവേകളില്‍ യാത്രക്കാര്‍ കുറഞ്ഞ വേഗത്തില്‍ സഞ്ചരിക്കുന്നത് ഗതാഗതക്കുരുക്കിനു കാരണമാകുന്നതായും കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി ചൂണ്ടിക്കാട്ടി.
രാജ്യത്തെ റോഡ് ഗതാഗതം കൂടുതല്‍ ഫലപ്രദവും മികവുറ്റതുമാക്കാനാണ് പദ്ധതി. വേഗപരിധിയില്‍ അനുയോജ്യമായ മാറ്റങ്ങള്‍ വരുത്തുന്നതിന് സംസ്ഥാനങ്ങളുമായി കൂടിയാലോചന നടത്തുമെന്നും നിതിന്‍ ഗഡ്കരി പറഞ്ഞു.
എക്‌സ്പ്രസ് വേകളില്‍ മണിക്കൂറില്‍ പരമാവധി 120 കിലോമീറ്ററും ഹൈവേകളില്‍ 100 കിലോമീറ്ററുമാണ് 2018ല്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ച കൂടിയ വേഗപരിധി. ഇതിനെതിരേ മദ്രാസ് ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവില്‍ കേന്ദ്രം സുപ്രീംകോടതിയെ സമീപിച്ചിരുന്നു.