സ്‌കൂളുകളുടെ പരസ്യങ്ങളില്‍ കുട്ടികളുടെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തുന്നത് വിലക്കി ബാലാവകാശ കമ്മീഷന്‍. മത്സരബുദ്ധി സൃഷ്ടിക്കുന്ന ഇത്തരം ബോര്‍ഡുകള്‍ മറ്റ് കുട്ടികളെ മാനസികമായി തളര്‍ത്തുന്നുവെന്ന് ബാലാവകാശ കമ്മീഷന്‍ കണ്ടെത്തി. ഇതിനെത്തുടര്‍ന്നാണ് ഇത്തരത്തിലുള്ള പരസ്യങ്ങള്‍ക്ക് തടയിടാന്‍ കമ്മീഷന്‍ തീരുമാനിച്ചത്.
ഈ വിലക്ക് എത്രയും പെട്ടെന്ന് പ്രാബല്യത്തില്‍ വരുത്താനുള്ള നിര്‍ദ്ദേശം പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, ഡയറക്ടര്‍, പരീക്ഷാ സെക്രട്ടറി എന്നിവര്‍ക്ക് നല്‍കി. കമ്മീഷന്‍ ചെയര്‍പേഴ്‌സനായ കെ.വി മനോജ്കുമാര്‍ അംഗങ്ങളായ സി വിജയകുമാര്‍, പിപി ശ്യാമളാദേവി എന്നിവരുടെ ഫുള്‍ ബെഞ്ചാണ് ഈ വിധി പുറപ്പെടുവിച്ചത്.