Sunday, November 24, 2024

മണിപ്പൂരിൽ ഇന്റര്‍നെറ്റ് സേവനങ്ങൾക്കുള്ള നിരോധനം നീട്ടി

സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്റര്‍നെറ്റ് സേവനങ്ങൾക്കുള്ള നിരോധനം നീട്ടി മണിപ്പൂർ സർക്കാർ. ഒക്ടോബര്‍ 16 വരെ സേവനങ്ങൾ നിര്‍ത്തിവെക്കുമെന്നാണ് സര്‍ക്കാരിന്റെ തീരുമാനം. വാട്ട്സ്ആപ്പ്, ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, എക്സ് എന്നിവയുള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ അക്രമാസക്തമായ വീഡിയോകളും ഫോട്ടോകളും വ്യാപകമാകുന്ന പശ്ചാത്തലത്തിലാണ് നടപടി.

മണിപ്പൂര്‍ ഗവര്‍ണറുടെ ഓഫീസ് പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം ബള്‍ക്ക് എസ്എംഎസ് വഴിയും അക്രമത്തിന് പ്രേരിപ്പിക്കുന്ന വീഡിയോകളും ചിത്രങ്ങളും പ്രചരിപ്പിക്കാന്‍ പാടില്ല. നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നവര്‍ അവരവരുടെ ജില്ലയിലെ പോലീസ് സൂപ്രണ്ടുമാരെ സമീപിച്ച് നിയമപരമായ പരിശോധനക്ക് വിധേയരാകണം. പരാതിക്കിടയാക്കിയ ദൃശ്യങ്ങള്‍ സമര്‍പ്പിക്കണമെന്നും ഉത്തരവില്‍ പറയുന്നു. നിയമലംഘകര്‍ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെയും (ഐപിസി) ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി നിയമത്തിലെയും വിവിധ വകുപ്പുകള്‍ പ്രകാരം നടപടി നേരിടേണ്ടിവരും.

Latest News