Monday, November 25, 2024

മധ്യപ്രദേശില്‍ ഉച്ചഭാഷിണികള്‍ക്ക് നിരോധനം

ആരാധനാലയങ്ങളിലും പൊതു സ്ഥലങ്ങളിലും സ്ഥാപിക്കുന്ന ഉച്ചഭാഷിണികൾക്ക് മധ്യപ്രദേശില്‍ നിരോധനം. മോഹൻ യാദവ് സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിനു പിന്നാലെയാണ് ഉച്ചഭാഷിണികൾക്ക് നിരോധനമേര്‍പ്പെടുത്തി ഉത്തരവിറക്കിയത്. 2005 ജൂലൈയിലെ സുപ്രീം കോടതി വിധി ചൂണ്ടിക്കാട്ടിയാണ് നടപടി.

ശബ്ദമലിനീകരണം ജനങ്ങളുടെ ആരോഗ്യത്തിന് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് നിരോധന ഉത്തരവില്‍ മുഖ്യമന്ത്രി മോഹൻ യാദവ് വ്യക്തമാക്കിയിട്ടുണ്ട്. സുപ്രീം കോടതി ഉത്തരവനുസരിച്ച് രാത്രി 10 മുതൽ രാവിലെ 6 വരെ ഉച്ചഭാഷിണികളും സംഗീത സംവിധാനങ്ങളും പൊതു സ്ഥലങ്ങളിൽ (പൊതു അടിയന്തര സാഹചര്യങ്ങൾ ഒഴികെ) ഉപയോഗിക്കുന്നതിന് നിരോധനം ഉണ്ട്. ഈ വിധിയുടെ മറപിടിച്ചാണ് സംസ്ഥാനവ്യപകമായി നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

അതേസമയം, അഞ്ചാം തവണയും മുഖ്യമന്ത്രി സ്ഥാനം ലക്ഷ്യമിട്ട ശിവരാജ് സിഹ് ചൗഹനെ പിന്തള്ളിയാണ് തിങ്കളാഴ്ച മധ്യപ്രദേശിന്‍റെ അമരക്കാരനായി യാദവ് തിരഞ്ഞെടുക്കപ്പെട്ടത്. നേരത്തെ ചൗഹാൻ സർക്കാരിലെ മന്ത്രിയായിരുന്നു മോഹൻ യാദവ്. തിങ്കളാഴ്ച നടന്ന യോഗത്തിൽ ഏകകണ്ഠമായി യാദവിനെ തിരഞ്ഞെടുക്കുകയായിരുന്നു.

Latest News