ബാങ്കോക്കിനെ അമ്പരപ്പിച്ചുകൊണ്ട് ഈ വർഷം ഒരു അപൂർവ തണുപ്പ് അനുഭവപ്പെട്ടു. താപനില 59.3 ഡിഗ്രി ഫാരൻഹീറ്റിലേക്ക് (15.2 ഡിഗ്രി സെൽഷ്യസ്) കുറഞ്ഞുകൊണ്ട് തിങ്കളാഴ്ച ഏറ്റവും താഴ്ന്ന താപനില രേഖപ്പെടുത്തി. ചൈനയിൽനിന്നുള്ള ഉയർന്ന മർദമാണ് താപനില കുറയാൻ കാരണമെന്ന് തായ് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഫെബ്രുവരി പകുതി വരെ തണുപ്പ് നിലനിൽക്കുമെന്ന് പ്രതീക്ഷിക്കുന്നു.
“ഈ വർഷം വ്യത്യസ്തമാണ്. ബാങ്കോക്കിൽ അവസാനമായി ഇത്രയും തണുപ്പ് അനുഭവപ്പെട്ടത് എനിക്ക് ഓർമയില്ല” – പാനീയവിൽപനക്കാരിയായ 63 വയസ്സുള്ള കെയ് പറഞ്ഞു. ബാങ്കോക്കിലെ സാധാരണ ചൂടിൽനിന്ന് സ്വാഗതാർഹമായ മാറ്റമാണ് തണുപ്പ് കൊണ്ടുവന്നത്. ചില താമസക്കാർ ഇത് ബിസിനസിന് നല്ലതായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
1955 ജനുവരി 12 ന് നഗരത്തിലെ ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയത് 49 ഡിഗ്രി ഫാരൻഹീറ്റ് (9.9 ഡിഗ്രി സെൽഷ്യസ്) ആയിരുന്നു. ചില നിവാസികൾ അസാധാരണമായ തണുപ്പ് ആസ്വദിക്കുമ്പോൾ, സഞ്ചാരികളും താമസക്കാരും ചൂടായിരിക്കാനും തീപിടുത്തം മൂലമുണ്ടാകുന്ന അപകടങ്ങളെക്കുറിച്ച് ജാഗ്രത പാലിക്കാനും മുൻകരുതലുകൾളെടുക്കാനും നിർദേശിക്കുന്നു.