സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തെ തുടര്‍ന്ന് രാജിവെച്ച മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ നയതന്ത്ര പാസ്പോര്‍ട്ട് ബംഗ്ലാദേശ് റദ്ദാക്കി. ഹസീനയെ കൂടാതെ, അവരുടെ ഭരണകാലത്ത് എംപിമാര്‍ക്ക് നല്‍കിയ നയതന്ത്ര പാസ്പോര്‍ട്ടുകളും റദ്ദാക്കാന്‍ ബംഗ്ലാദേശിലെ ഇടക്കാല സര്‍ക്കാര്‍ തീരുമാനിച്ചു.
വരാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി നയതന്ത്ര ചട്ടക്കൂട് തിരുത്തിയെഴുതുന്നതിന്റെ ഭാഗമായാണ് നടപടി. ബംഗ്ലാദേശ് ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം തീരുമാനിച്ചത്. നയതന്ത്ര പാസ്പോര്‍ട്ട് ഉടമകള്‍ക്ക് ചില രാജ്യങ്ങളിലേക്ക് വിസ രഹിത യാത്ര ഉള്‍പ്പെടെ നിരവധി ആനുകൂല്യങ്ങളുണ്ട്.
ജനകീയ കലാപത്തെത്തുടര്‍ന്ന് ബംഗ്ലാദേശ് വിട്ട ഹസീന ഓഗസ്റ്റ് മുതല്‍ ഇന്ത്യയിലാണ്. ഇതിനുശേഷം നൊബേല്‍ സമ്മാന ജേതാവായ മുഹമ്മദ് യൂനുസ് ബംഗ്ലാദേശിന്റെ ഇടക്കാല ഭരണാധികാരിയായി അധികാരമേറ്റു.