Sunday, November 24, 2024

ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കാന്‍ ബംഗ്ലാദേശിന്റെ ആഹ്വാനം

ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കണമെന്ന് ആഹ്വാനം ചെയ്ത് ബംഗ്ലാദേശ്. പ്രതിപക്ഷ പാര്‍ട്ടിയായ ബംഗ്ലാദേശ് നാഷണല്‍ പാര്‍ട്ടിയാണ് ഇന്ത്യക്കെതിരെ ബഹിഷ്‌കരണം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടത്. എന്നാല്‍ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീന നിലപാടിന് എതിരാണ്. ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടിയുടെ (ബിഎന്‍പി) റൂഹുല്‍ കബീര്‍ റിസ്വി തന്റെ കശ്മീരി ഷാള്‍ എറിഞ്ഞുകൊണ്ടാണ് ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്കെതിരായ പ്രതിഷേധമുയര്‍ത്തിയത്.

പല ഉത്പന്നങ്ങള്‍ക്കും ബംഗ്ലാദേശ് ആശ്രയിക്കുന്നത് ഇന്ത്യയെയാണ്. നേരത്തെ ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കണമെന്ന് ബംഗ്ലാദേശ് നാഷണല്‍ പാര്‍ട്ടി ആവശ്യപ്പെട്ടപ്പോള്‍ നിങ്ങളുടെ ഭാര്യമാരുടെ സാരികള്‍ വരെ ഇന്ത്യയില്‍ നിന്നും ഉള്ളതാണ് എന്നാണ് ഇതിനു മറുപടിയായി ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീന പറഞ്ഞത്.

ഇന്ത്യയില്‍ നിന്ന് 97-ലധികം ഇനങ്ങള്‍ ബംഗ്ലാദേശ് ഇറക്കുമതി ചെയ്യുന്നുണ്ട്. എങ്കിലും താരിഫ് തൃപ്തികരമല്ല, ഇത് വ്യാപാര കമ്മിയിലേക്കും 16 ബില്യണ്‍ ഡോളറിന്റെ ഉഭയകക്ഷി വ്യാപാരത്തില്‍ ഗണ്യമായ വ്യാപാര വിടവിലേക്കും നയിക്കുന്നു.

ബഹിഷ്‌കരണത്തിനുള്ള ആഹ്വാനങ്ങള്‍ക്കിടയിലും, ബെനാപോളിനും-പെട്രാപോളിനുമിടയില്‍ കടന്നു പോകുന്ന ട്രക്കുകളുടെ എണ്ണം 350-ല്‍ നിന്ന് 400-ലധികമായി വര്‍ദ്ധിച്ചു, ഇത് ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതിയെ ബാധിക്കില്ലെന്ന് സൂചിപ്പിക്കുന്നു.

വസ്ത്രവ്യവസായത്തിന് ആവശ്യമായ അസംസ്‌കൃത വസ്തുക്കളുടെയും പരുത്തി നൂലിന്റെയും ഏകദേശം 80% ഇന്ത്യ വിതരണം ചെയ്യുന്നു. ഉള്ളി ബംഗ്ലാദേശിന് ഒരു നിര്‍ണായക ചരക്കാണ്. ഈദിന് തൊട്ടുമുമ്പ് ഇന്ത്യന്‍ ഉള്ളി കിലോയ്ക്ക് 40 എന്ന മിതമായ നിരക്കില്‍ ലഭ്യമായിരുന്നു.

കുക്കിംഗ് സ്റ്റേപ്പിള്‍, കോട്ടണ്‍ നൂല്‍ എന്നിവ കൂടാതെ, ബിസ്‌ക്കറ്റ്, ടൂത്ത് പേസ്റ്റ്, ബേബി ഫുഡ്, സോപ്പ്, സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍, എണ്ണ, ധാതുക്കള്‍, മരുന്നുകള്‍, സോയ ഓയില്‍, ചോക്കലേറ്റ്, പഞ്ചസാര, പാല്‍, പാലുല്‍പ്പന്നങ്ങള്‍, കാറുകള്‍, ടയറുകള്‍ തുടങ്ങിയ ഗുണനിലവാരമുള്ള സാധനങ്ങള്‍ ഇന്ത്യ കയറ്റുമതി ചെയ്യുന്നുണ്ട്.

ഇന്ത്യന്‍ ഉല്‍പന്നങ്ങള്‍ ലഭ്യമല്ലെങ്കില്‍, ദുരിതമനുഭവിക്കുന്നത് ദിവസ വേതനക്കാരും സാധാരണ ബംഗ്ലാദേശികളും ആയിരിക്കും.

Latest News