ബിഗ് ബ്രദർ റിയാലിറ്റി ഷോയിലെ മുൻ മത്സരാർഥിയും ഇപ്പോൾ ടെൽ അവീവിലെ പ്രശസ്തമായ ഒരു വസ്ത്രാലങ്കാര കടയുടെ ഉടമയുമായ ലെവാന സൊഹാരിം, ഗാസയിൽ കൊല്ലപ്പെട്ട ബിബാസ് കുടുംബാംഗങ്ങളുടെ സ്മരണാർഥം ഒരു പ്രത്യേക കാര്യവുമായി മുന്നിട്ടിറങ്ങിയിരിക്കുകയാണ്. ഹമാസ് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ ബിബാസ് കുടുംബത്തിലെ ഏരിയൽ ബിബാസ് എന്ന നാലുവയസ്സുകാരന്റെ സൂപ്പർ ഹീറോയും തട്ടിക്കൊണ്ടു പോകപ്പെടുമ്പോൾ ഏരിയൽ ധരിച്ചിരുന്നത് ബാറ്റ്മാൻ വസ്ത്രമായതിനാലുമാണ് അവരുടെ ഓർമ്മയ്ക്കായി ഒരു പുതിയ കാര്യം ചെയ്യാൻ സൊഹാരിമിനെ പ്രേരിപ്പിക്കുന്നത്.
ബാറ്റ്മാൻ വസ്ത്രം വാങ്ങാൻ ആളുകളെ പ്രോത്സാഹിപ്പിക്കുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തുകൊണ്ട് വെറും 10 ഷെക്കലിന് ഈ വസ്ത്രങ്ങൾ വിൽക്കുമെന്ന് സൊഹാരിം പ്രഖ്യാപിച്ചു. “രാജ്യം മുഴുവൻ യാർഡൻ ബിബാസിന് ഒരു വലിയ ആലിംഗനം നൽകണം” – അവർ പറഞ്ഞു. “ദശലക്ഷക്കണക്കിന് ആളുകളെ ഉൾക്കൊള്ളുന്ന വലിയ ശൃംഖലകൾ, ചെറുകിട ബിസിനസുകളായ ഞങ്ങളിൽനിന്ന് ഒരു മാതൃക സ്വീകരിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു” – സൊഹാരിം കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച ഒരു വീഡിയോയിൽ, ഒരു ഉപഭോക്താവിന് രണ്ട് ഷെക്കൽ എന്ന പരിധി നിശ്ചയിച്ച്, വെറും ഒരു ഷെക്കലിന് ബാറ്റ്മാൻ മാസ്കുകൾ അവർ വാഗ്ദാനം ചെയ്തു. “ഇത് പണം സമ്പാദിക്കുന്നതിനെക്കുറിച്ചല്ല. ഇതെനിക്ക് സാമ്പത്തികമായി നഷ്ടമാണ്. പക്ഷേ ഞാനത് ചെയ്യാൻ ആഗ്രഹിക്കുന്നു” – അവർ വിശദീകരിച്ചു. “ബിബാസ് കുടുംബത്തിന്റെ ബഹുമാനാർഥം ബാറ്റ്മാന്റെ വേഷം ധരിക്കാൻ വലിയ ആഗ്രഹമുണ്ടെന്ന് എല്ലാ കമന്റുകളിലും ഞാൻ കാണുന്നു. രാജ്യം മുഴുവൻ ബാറ്റ്മാൻ മുഖംമൂടി ധരിച്ച വീഡിയോകൾ പോസ്റ്റ് ചെയ്യും. ഈ വർഷം നാമെല്ലാവരും ബിബാസാണ്” – അവർ പറഞ്ഞു.
ഹമാസ് ദാരുണമായി കൊലപ്പെടുത്തിയ ഏരിയൽ ബിബാസുമായി ബാറ്റ്മാൻ വേഷവിധാനം അടുത്ത ബന്ധം പുലർത്തുന്നു. തന്റെ കിന്റർഗാർട്ടനിൽ, അവൻ തന്റെ പ്രിയപ്പെട്ട സൂപ്പർഹീറോയുടെ ചിത്രങ്ങൾ വരച്ചത് ഒരു നാട് മുഴുവൻ ഓർമ്മിക്കുന്നു. ബാറ്റ്മാൻ പറന്നുവന്ന് ഒരു കുഴിയിൽ കുടുങ്ങിയ ആളുകളെ രക്ഷിക്കുന്നത് സ്വപ്നം കണ്ടതായി ഏരിയൽ ബിബാസ് തന്റെ അധ്യാപകനോടു പറഞ്ഞിരുന്നു.
ഒരു വർഷം മുൻപ്, ന്യൂയോർക്കിലെ സെൻട്രൽ പാർക്കിൽ ബാറ്റ്മാൻ വേഷവിധാനം ധരിച്ച നൂറുകണക്കിനു പ്രതിഷേധക്കാർ ബന്ദികളെ തിരികെ കൊണ്ടുവരണമെന്ന് ആഹ്വാനം ചെയ്യുന്ന ഒരു മാർച്ചിനായി ഒത്തുകൂടി. ബിബാസ് സഹോദരന്മാരുടെയും അവരുടെ അമ്മയുടെയും ശവസംസ്കാര ചടങ്ങിൽ, ഒരാൾ ബാറ്റ്മാന്റെ വേഷം ധരിച്ച് പ്രത്യക്ഷപ്പെട്ടിരുന്നു. നാലു വയസ്സുള്ള ഏരിയലിന്റെ ഐക്കണിക് വസ്ത്രധാരണത്തിന്റെ ഹൃദയസ്പർശിയായ ഒരു ഓർമ്മപ്പെടുത്തലായിരുന്നു അത്.