Sunday, February 23, 2025

ജെമെല്ലി ആശുപത്രിക്കു മുന്നിൽ ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യത്തിനായി പ്രാർഥനയോടെ വിശ്വാസികൾ

ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യസ്ഥിതി ഗുരുതരമായി തുടരുന്ന സാഹചര്യത്തിൽ റോമിലെ ജെമെല്ലി ആശുപത്രിക്കു മുന്നിൽ ജപമാല ചൊല്ലി പ്രാർഥിച്ച് വിശ്വസികൾ. ന്യുമോണിയ ബാധിതനായ പാപ്പയുടെ ആരോഗ്യസ്ഥിതിയിൽ ആശങ്കയിലാണ് ലോകമെമ്പാടുമുള്ള ക്രൈസ്തവസമൂഹം.

മറ്റു നഗരങ്ങളിലെന്നപോലെ, റോമിലും വിശ്വാസികൾ പരിശുദ്ധ പിതാവിനുവേണ്ടി പ്രാർഥിക്കാൻ ഒത്തുകൂടി. വി. ജോൺ പോൾ രണ്ടാമന്റെ ശില്പത്തിനുചുറ്റും കൂടിയ വിശ്വാസിസമൂഹത്തിന്റെ പ്രാർഥനയിൽ അൽമായ വിശ്വാസികളും വൈദികരും സന്യാസിനിമാരും പങ്കെടുത്തു.

മാർപാപ്പയുടെ നില ഗുരുതരമായി തുടരുകയാണെന്നും അദ്ദേഹത്തിന് രക്തം കൊടുക്കേണ്ടത് ആവശ്യമാണെന്നും വത്തിക്കാൻ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News