ഇസ്രയേലിൽ ബെന്യാമിൻ നെതന്യാഹു സർക്കാർ അധികാരമേറ്റു. പുതിയ മന്ത്രി സഭയിൽ 73 കാരനായ നെതന്യാഹു പ്രധാനമന്ത്രിയാകും. ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രി ആയിരുന്ന നെതന്യാഹുവിന്റെ നേതൃത്വത്തിൽ ആറാം തവണയാണ് മന്ത്രിസഭ ഉണ്ടാക്കുന്നത്.
120 അംഗ പാർലമെന്റിൽ 64 പേരുടെ പിന്തുണ നെതന്യാഹുവിനുണ്ട്. അദ്ദേഹത്തിന്റെ വലതുപക്ഷ ലിക്കുഡ് പാർട്ടി അംഗങ്ങൾ കൂടാതെ തീവ്ര വലതുപക്ഷ നിലപാടുള്ള ദേശീയ, മത പാർട്ടികളും നെതന്യാഹുവിനെ പിന്തുണയ്‌ക്കുന്നുണ്ട്. ഇറാൻ ആണവരാജ്യമാകുന്നത് തടയുക, രാജ്യത്തിന്റെ ഒരറ്റത്തു നിന്ന് മറ്റേ അറ്റം വരെയെത്തുന്ന ബുള്ളറ്റ് ട്രെയിൻ ആരംഭിക്കുക എന്നിവയാണ് മന്ത്രി സഭ മുൻതൂക്കം നൽകുന്ന കാര്യങ്ങൾ എന്ന് അദ്ദേഹം പറഞ്ഞു.