സംഗീതരംഗത്തെ മികച്ച നേട്ടങ്ങൾക്കായി യുണൈറ്റഡ് സ്റ്റേറ്റ്സിലെ റെക്കോർഡിംഗ് അക്കാദമി നൽകുന്ന അവാർഡായ ഗ്രാമി അവാർഡുകൾ പ്രഖ്യാപിച്ചുകൊണ്ടിരിക്കുന്നു. 67-ാമത് വാർഷിക ഗ്രാമി അവാർഡ് ദാന ചടങ്ങിൽ ‘കൗബോയ് കാർട്ടർ’ എന്ന മികച്ച കൺട്രി ആൽബത്തിനുള്ള അവാർഡ് ബിയോൺസ് സ്വന്തമാക്കി. ‘ഷോർട്ട് എൻ’ സ്വീറ്റ്’ എന്ന ചിത്രത്തിന് സബ്രീന കാർപെന്റർ മികച്ച പോപ്പ് വോക്കൽ ആൽബത്തിനുള്ള അവാർഡ് നേടി. ‘അലിഗേറ്റർ ബൈറ്റ്സ് നെവർ ഹീൽ’ എന്ന ചിത്രത്തിന് മികച്ച റാപ്പ് ആൽബം നേടുന്ന ഗ്രാമി ചരിത്രത്തിലെ മൂന്നാമത്തെ വനിതയായി മാറിയ ഡോച്ചിയും മറ്റ് ശ്രദ്ധേയമായ വിജയികളിൽ ഉൾപ്പെടുന്നു.
കാട്ടുതീയിൽ കത്തിയെരിഞ്ഞ ലോസ് ആഞ്ചലസിന് ആദരാഞ്ജലി അർപ്പിച്ചുകൊണ്ടാണ് ചടങ്ങ് ആരംഭിച്ചത്. നിരവധി സംഗീതജ്ഞരും പ്രശസ്തരും പങ്കെടുക്കുന്ന ഈ ചടങ്ങിൽനിന്നു ലഭിക്കുന്ന വരുമാനം കാട്ടുതീയിൽ ദുരിതമനുഭവിക്കുന്നവർക്കുള്ള ധനസമാഹരണം കൂടിയാണ്.