രാജ്യത്ത് നാലു പേര്‍ക്കു കൂടി ഒമിക്രോണ്‍ വകഭേദമായ ബിഎഫ്-7 സ്ഥിരീകരിച്ചു. പശ്ചിമബംഗാളിൽ നിന്നുള്ള നാലു പേരിലാണ് രോഗം കണ്ടെത്തിയത്. അടുത്തിടെ യുഎസ് -ൽ നിന്ന് മടങ്ങിയെത്തിയ ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം.
രോഗം സ്ഥിരീകരിച്ച നാലു പേരിൽ മൂന്നു പേർ ഒരേ കുടുംബത്തിലുള്ളവരും നാദിയ ജില്ല സ്വദേശികളുമാണ്, ഒരാള്‍ ബീഹാര്‍ സ്വദേശിയാണെങ്കിലും നിലവിൽ കൊൽക്കത്തയിലാണ് ഇയാള്‍ താമസിക്കുന്നത്.
അതേസമയം രോഗം കണ്ടെത്തിയവര്‍ മറ്റു 33 പേരുമായി സമ്പർക്കം പുലർത്തിയതായി സംസ്ഥാന ആരോഗ്യവകുപ്പ് കണ്ടെത്തി. അതിനാൽ സമ്പര്‍ക്ക പട്ടികയിലുള്ളവരെ നിരീക്ഷിച്ചുവരികയാണെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി.
അതേസമയം രാജ്യത്ത് ഇതുവരെ 9 പേര്‍ക്കാണ് ബിഎഫ്-7 കണ്ടെത്തിയത്. കഴിഞ്ഞ മാസം മുതൽ വിദേശത്തു നിന്ന് എത്തുന്നവര്‍ക്ക് വിമാനത്താവളങ്ങളില്‍ കോവിഡ് പരിശോധന നടത്തിയാണ് പുറത്തു വിടുന്നത്.