Monday, November 25, 2024

മൂന്നു പേര്‍ക്കുകൂടി ഭാരതരത്‌നം

മുന്‍ പ്രധാനമന്ത്രിമാരായ ചൗധരി ചരണ്‍ സിംഗ്, പി.വി. നരസിംഹറാവു, മലയാളി കാര്‍ഷിക ശാസ്ത്രജ്ഞന്‍ എം.എസ്. സ്വാമിനാഥന്‍ എന്നിവര്‍ക്ക് ഭാരതരത്‌നം സമ്മാനിക്കും.

കാര്‍ഷിക അവകാശങ്ങള്‍ക്കുവേണ്ടി പോരാട്ടം നയിച്ച ചരണ്‍ സിംഗ് 1979ല്‍ പ്രധാനമന്ത്രിയായിരുന്നു. 1991 മുതല്‍ 1996 വരെ പ്രധാനമന്ത്രിയായിരുന്ന നരസിംഹറാവുവിന്റെ കാലത്താണ് രാജ്യത്തു സാമ്പത്തിക പരിഷ്‌കരണം നടപ്പിലാക്കിയത്. കാര്‍ഷിക ഗവേഷണ കേന്ദ്രത്തിന്റെ ഡയറക്ടറായിരുന്ന ആലപ്പുഴ മങ്കൊന്പിലെ സാംബശിവന്‍ സ്വാമിനാഥന്‍ ഹരിതവിപ്ലവത്തിന്റെ പിതാവാണ്.

മുന്‍ പ്രധാനമന്ത്രിമാരായ പി.വി. നരസിംഹറാവു, ചൗധരി ചരണ്‍ സിംഗ്, കൃഷിശാസ്ത്രജ്ഞന്‍ എം.എസ്. സ്വാമിനാഥന്‍ എന്നിവരെ രാജ്യം ഭാരതരത്‌നം നല്‍കി ആദരിക്കുന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി എക്‌സില്‍ കുറിച്ചു.

ബിജെപിയുടെ മുതിര്‍ന്ന നേതാവ് എല്‍.കെ. അദ്വാനിക്കും മുന്‍ ബിഹാര്‍ മുഖ്യമന്ത്രി കര്‍പ്പൂരി ഠാക്കൂറിനും രാജ്യത്തെ പരമോന്നത സിവിലിയന്‍ ബഹുമതി സര്‍ക്കാര്‍ നേരത്തേ പ്രഖ്യാപിച്ചിരുന്നു.

 

Latest News