Wednesday, January 22, 2025

കൂടിക്കാഴ്ചയ്ക്കൊരുങ്ങി ബൈഡനും ഷി ജിന്‍പിങ്ങും; ഉറ്റുനോക്കി ലോകം

പശ്ചിമേഷ്യൻ യുദ്ധം രൂക്ഷമാകുന്നതിനിടെ യുഎസ് പ്രസിഡന്റ് ജോ ബൈഡനും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങും തമ്മില്‍ നിര്‍ണായക കൂടിക്കാഴ്ച നാളെ നടക്കും. ഏഷ്യ-പസഫിക് സാമ്പത്തിക സഹകരണ (അപെക്) ഉച്ചകോടിക്കിടെയാണ് ഇരുനേതാക്കളും മുഖാമുഖം വരുന്നത്. ബുധനാഴ്ച സാന്‍ഫ്രാന്‍ സിസ്‌കോയിൽ വച്ചാണ് യോഗം.

ഇന്തോനേഷ്യയിൽ വെച്ച് നടന്ന കൂടിക്കാഴ്ചയ്ക്ക് കൃത്യം ഒരു വര്‍ഷത്തിന് ശേഷമാണ് ഇരു നേതാക്കളും വീണ്ടും കൂടിക്കാഴ്ചക്കൊരുങ്ങുന്നത്. കൂടിക്കാഴ്ച സംബന്ധിച്ച് വിവരം വൈറ്റ് ഹൗസും സ്ഥിരീകരിച്ചിട്ടുണ്ട്. യുഎസ്-പിആര്‍സി ഉഭയകക്ഷി ബന്ധത്തിന്റെ ഏറ്റവും അടിസ്ഥാനപരമായ ചില ഘടകങ്ങള്‍ നേതാക്കള്‍ ചര്‍ച്ച ചെയ്യുമെന്നും വിവരമുണ്ട്. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തില്‍ ഈ കൂടിക്കാഴ്ച എത്രമാത്രം സ്വാധീനം ചെലുത്തുമെന്നും എന്തൊക്കെ തീരുമാനങ്ങളെടുക്കുമെന്നും ഉറ്റുനോക്കുകയാണ് ലോകം.

Latest News