Sunday, November 24, 2024

യുഎസ് ആയുധങ്ങള്‍ തടഞ്ഞ് വയ്ക്കുന്നുവെന്ന് നെതന്യാഹു; ശരിയല്ലെന്ന് യുഎസ് പ്രതിനിധി

യുഎസ് നല്‍കുന്ന ആയുധങ്ങളെക്കുറിച്ചുള്ള നെതന്യാഹുവിന്റെ അഭിപ്രായങ്ങള്‍ തികച്ചും തെറ്റാണെന്ന് നെതന്യാഹുവിനോട് ബൈഡന്‍ പ്രതിനിധി. ഇസ്രായേലിന് ആയുധങ്ങളും വെടിക്കോപ്പുകളും യുഎസ് തടഞ്ഞുവയ്ക്കുന്നു എന്ന പ്രസ്താവന പൂര്‍ണ്ണമായും തെറ്റാണെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനോട് ചൊവ്വാഴ്ച യുഎസ് പ്രതിനിധി ആമോസ് ഹോഷ്സ്റ്റീന്‍ പറഞ്ഞു.

ഇസ്രായേലിലെ യുഎസ് അംബാസഡര്‍ ജാക്ക് ല്യൂവും നെതന്യാഹുവിനോട് അഭിപ്രായങ്ങള്‍ ശരിയല്ലെന്ന് ആവര്‍ത്തിച്ചു. ഇസ്രായേല്‍ നേതാവിന്റെ അഭിപ്രായത്തില്‍ ഭരണകൂടത്തിന്റെ വര്‍ദ്ധിച്ചുവരുന്ന നിരാശയാണ് യോഗം പ്രതിഫലിപ്പിക്കുന്നത്. ഇസ്രായേല്‍-ഹമാസ് യുദ്ധത്തിനിടയില്‍ നെതന്യാഹു ബൈഡന്‍ ഭരണകൂടത്തെ പരസ്യമായി ആക്ഷേപിക്കുന്നത് ഇതാദ്യമല്ല, എന്നാല്‍ ഗാസയിലെ യുദ്ധവും ഇസ്രായേലും ഹിസ്ബുള്ളയും തമ്മിലുള്ള സംഘര്‍ഷവും അവിശ്വസനീയമാംവിധം ഉയര്‍ന്ന നിലയിലായിരിക്കെയാണ് തര്‍ക്കം.

അതേസമയം വ്യാഴാഴ്ച നടത്താനിരുന്ന യുഎസ്-ഇസ്രായേല്‍ സ്ട്രാറ്റജിക് കണ്‍സള്‍ട്ടേറ്റീവ് ഗ്രൂപ്പിന്റെ (എസ്ഡിജി) യോഗം യുഎസ് മാറ്റിവച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. നെതന്യാഹുവിന്റെ അഭിപ്രായത്തിന് മറുപടിയായാണ് കൂടിക്കാഴ്ച മാറ്റുന്നതെന്നും റിപോര്‍ട്ടുകള്‍ പറയുന്നു.

ചൊവ്വാഴ്ച എക്സില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ ബൈഡന്‍ ഭരണകൂടം ആയുധങ്ങള്‍ കൈവശം വച്ചിരിക്കുകയാണെന്ന് നെതന്യാഹു പരസ്യമായി അവകാശപ്പെട്ടിരുന്നു. സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെന്‍ ഈ തടസ്സങ്ങള്‍ നീക്കാന്‍ ഭരണകൂടം രാവും പകലും പ്രവര്‍ത്തിക്കുന്നുവെന്ന് എനിക്ക് ഉറപ്പുനല്‍കിയെന്നും അദ്ദേഹം പറഞ്ഞു.

Latest News