ഹമാസിന്റെ ഉന്നത രാഷ്ട്രീയ നേതാവ് ഇസ്മായില്‍ ഹനിയയെ തെഹ്റാനില്‍ വധിച്ചതിന് പിന്നാലെ ഇസ്രായേലിനെ ശിക്ഷിക്കാനുള്ള തീരുമാനം ഇറാന്‍ ആവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ പ്രസിഡന്റ് ബൈഡനും വൈസ് പ്രസിഡന്റ് കമല ഹാരിസും തിങ്കളാഴ്ച വൈറ്റ് ഹൗസ് സിറ്റുവേഷന്‍ റൂമില്‍ ദേശീയ സുരക്ഷാ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തും എന്ന് റിപ്പോര്‍ട്ട്. കൂടിക്കാഴ്ചയില്‍ മിഡില്‍ ഈസ്റ്റിലെ സംഭവവികാസങ്ങള്‍ ചര്‍ച്ച ചെയ്യുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.
ഹനിയയുടെ കൊലപാതകത്തോടെ വിശാലമായ പ്രാദേശിക സംഘര്‍ഷത്തെക്കുറിച്ചുള്ള ആശങ്കകള്‍ വര്‍ദ്ധിച്ച സാഹചര്യത്തിലാണ് കൂടിക്കാഴ്ച. ഇറാനിലെ ആക്രമണം ഇസ്രായേല്‍ അംഗീകരിച്ചിട്ടില്ലെങ്കിലും, ഹനിയയുടെ മരണശേഷം ഇസ്രായേലിനെതിരെ പ്രതികാരം ചെയ്യുമെന്ന് പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി പ്രതിജ്ഞയെടുത്തിരുന്നു.
ഒരു സമ്പൂര്‍ണ്ണ യുദ്ധം തടയാന്‍ അവരുടെ ആക്രമണങ്ങള്‍ പരമാവധി പരിമിതപ്പെടുത്താന്‍ ഇറാനെയും ഹിസ്ബുള്ളയെയും പ്രേരിപ്പിക്കുന്നതിനുള്ള അവസാന നിമിഷ ശ്രമത്തിലാണ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നത് എന്നതാണ് ശ്രദ്ധേയം. ഒരു പ്രാദേശിക യുദ്ധം തടയുന്നതിനായും പ്രതികാര നടപടികള്‍ കുറയ്ക്കുന്നതിനായും G7 അംഗങ്ങള്‍ ഇറാനിലേക്ക് എത്തിയിട്ടുണ്ട് എന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.