Sunday, November 24, 2024

ബൈഡന്‍ മുന്നറിയിപ്പ് നല്‍കി; ഗാസ അതിര്‍ത്തിയിലൂടെ താത്കാലിക സഹായ വിതരണം അനുവദിക്കുമെന്ന് ഇസ്രായേല്‍

വടക്കന്‍ ഗാസ മുനമ്പുമായുള്ള അതിര്‍ത്തി വഴി ഇസ്രായേല്‍ ‘താല്‍ക്കാലിക’ സഹായ വിതരണം അനുവദിക്കുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫീസ് വെള്ളിയാഴ്ച പ്രഖ്യാപിച്ചു.

”അഷ്ഡോഡിലൂടെയും എറെസ് ചെക്ക്പോസ്റ്റിലൂടെയും താല്‍ക്കാലിക മാനുഷിക സഹായം എത്തിക്കാന്‍ ഇസ്രായേല്‍ അനുവദിക്കും,” യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ മുന്നറിയിപ്പിന് മണിക്കൂറുകള്‍ക്ക് ശേഷം സര്‍ക്കാര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

ഏഴ് രക്ഷാപ്രവര്‍ത്തകരുടെ മരണത്തിനിടയാക്കിയ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തതിന് പിന്നാലെ ഇസ്രയേലിനുമേല്‍ അന്താരാഷ്ട്ര സമ്മര്‍ദ്ദം ശക്തമാകുന്നതിനിടെയാണ് പ്രഖ്യാപനം.

ഇസ്രായേലിന്റെ പ്രസ്താവന പ്രകാരം, ഗാസയ്ക്ക് വടക്ക് 40 കിലോമീറ്റര്‍ (25 മൈല്‍) അകലെയുള്ള എറെസ് അതിര്‍ത്തി ക്രോസിംഗിലൂടെയും അഷ്ദോദ് തുറമുഖത്തിലൂടെയും സഹായം അനുവദിക്കുന്നതിന് പുറമേ, ‘കെരെം ഷാലോം വഴി ജോര്‍ദാനില്‍ നിന്നുള്ള സഹായം വര്‍ധിപ്പിക്കാനും’ അധികാരികള്‍ അനുവദിക്കും.

ഗസ്സയിലെ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കിയില്ലെങ്കില്‍ അമേരിക്കന്‍ നയത്തില്‍ മാറ്റമുണ്ടാകുമെന്ന് ഇസ്രായേലിന് അമേരിക്ക മുന്നറിയിപ്പ് നല്‍കിയിരുന്നു. ഗാസയില്‍ സഹായമെത്തിക്കുന്ന മാനുഷിക പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതിന്റെ കൂടി പശ്ചാത്തലത്തിലാണ് അമേരിക്കയുടെ മുന്നറിയിപ്പ്. മാനുഷിക പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട വിഷയത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് മേല്‍ സ്വന്തം പാര്‍ട്ടിയില്‍ നിന്ന് തന്നെ സമ്മര്‍ദമുണ്ടായിരുന്നു.

 

Latest News