കൊച്ചി കളമശ്ശേരി കൺവെൻഷൻ സെന്ററിൽ ഉണ്ടായ സ്ഫോടനത്തിൽ ഒരാൾ മരിച്ചു. കളമശ്ശേരിയിൽ യഹോവ സാക്ഷികളുടെ സമ്മേളനത്തിലാണ് സ്ഫോടനം നടന്നത്. സ്ഫോടനത്തിന്റെ കാരണം വ്യക്തമല്ല.
രാവിലെ 9.45 ഓടെയായിരുന്നു കൺവെൻഷൻ സെന്ററിൽ സ്ഫോടനം നടന്നത്. 23 പേർക്ക് പരുക്കേറ്റതായിട്ടാണ് വിവരം. പരുക്കേറ്റ ആളുകളെ ആശുപത്രിയിൽ കളമശ്ശേരി മെഡിക്കൽ കോളേജിലും, സമീപത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്. പരുക്കേറ്റവരിൽ 5 പേരുടെ നില ഗുരുതരമാണ്. പരുക്കേറ്റവരുടെ എണ്ണം ഇനിയും കൂടാൻ സാധ്യതയുണ്ടെന്നാണ് ലഭ്യമാകുന്ന വിവരം.
രണ്ടായിരത്തിലധികം പേർ പങ്കെടുത്ത സമ്മേളനത്തിന്റെ അവസാന ദിനമാണ് ഇന്ന്. 27നായിരുന്നു സമ്മേളനം ആരംഭിച്ചത്. ഒന്നിലധികം തവണ പൊട്ടിത്തെറിയുണ്ടായതായി ദൃക്സാക്ഷികൾ വെളിപ്പെടുത്തുന്നു.