ജാർഖണ്ഡിൽ മാവോയിസ്റ്റുകൾ സ്ഥാപിച്ചു എന്ന് കരുതപ്പെടുന്ന ഐഇടി സ്ഫോടനത്തിൽ ഒരു മരണം. വെസ്റ്റ് സിംഗ്ഭും ജില്ലയിൽ ടോന്റോ മേഖലയിലെ റെന്ഗ്രഹാതു ഗ്രാമത്തിലാണ് സ്ഫോടനം ഉണ്ടായത്. 45 വയസുകാരനായ ചേതന്‍ കോഡയാണ് കൊല്ലപ്പെട്ടത്.
ചേതന്‍ കോഡ, വിറക് ശേഖരിക്കാന്‍ സമീപത്തെ വനത്തിലേക്ക് പോയതായിരുന്നുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇതിനിടയിലാണ് മാവോയിസ്റ്റുകൾ സ്ഥാപിച്ചു എന്ന് കരുതപ്പെടുന്ന ഐ ഇ ഡി പൊട്ടിത്തെറിച്ചത്. ഗുരുതരമായി പരിക്കേറ്റ കോഡയെ ഉടന്‍ തന്നെ ചൈബാസയിലെ സദര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. സ്ഫോടനത്തെത്തുടര്‍ന്ന് സ്ഥലത്ത് പോലീസ് പരിശോധന ഉൗര്‍ജിതമാക്കിയിട്ടുണ്ട്.