Monday, November 25, 2024

ഗുജറാത്തില്‍ ബോട്ട് മറിഞ്ഞ് 16 മരണം

ഗുജറാത്തിലെ വഡോദരയില്‍ ബോട്ട് മറിഞ്ഞ് 14 വിദ്യാര്‍ഥികളും രണ്ട് അധ്യാപകരും മരിച്ചു. ഹര്‍ണി തടാകത്തില്‍ വ്യാഴാഴ്ച വൈകിട്ടായിരുന്നു അപകടം. സ്വകാര്യ സ്‌കൂളില്‍ നിന്നും വിനോദയാത്രയ്ക്ക് പോയ സംഘം സഞ്ചരിച്ച ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. 27 വിദ്യാര്‍ഥികളും നാല് അധ്യാപകരുമാണ് ബോട്ടിലുണ്ടായിരുന്നതെന്ന് വഡോദര കളക്ടര്‍ പറഞ്ഞു. വിദ്യാര്‍ഥികളാരും ലൈഫ് ജാക്കറ്റ് ഉപയോഗിച്ചിരുന്നില്ലെന്നാണ് വിവരം. കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.

ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ സംഭവത്തില്‍ അനുശോചിച്ചു. അപകടത്തില്‍പ്പെട്ടവര്‍ക്ക് അടിയന്തര സഹായവും ചികിത്സയും ഉറപ്പാക്കുമെന്ന് ഭൂപേന്ദ്ര പട്ടേല്‍ അറിയിച്ചു. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് ദുരിതാശ്വാസ നിധിയില്‍ നിന്ന് രണ്ട് ലക്ഷം രൂപവീതം നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. പരിക്കേറ്റവര്‍ക്ക് 50,000 രൂപ വീതവും നല്‍കും.

 

Latest News