നൈജീരിയയിൽ നദിയിൽ ബോട്ട് മറിഞ്ഞ് 27 പേർക്ക് മരിച്ചു. കോഗി സംസ്ഥാനത്തെ ഡാംബോയ്ക്ക് സമീപം നൈജർ നദിയിൽ ഉണ്ടായ അപകടത്തിലാണ് ഇത്രയധികം ആളുകൾ മരിച്ചത്. അപകടത്തെ തുടർന്ന് ധാരാളം ആളുകളെ കാണാതായതായും റിപ്പോർട്ടുണ്ട്.
മരിച്ചവരിലേറെയും വനിതകളാണെന്നാണ് പുറത്തുവരുന്ന വിവരം. ബോട്ടിൽ എത്രപേരുണ്ടായിരുന്നു എന്നകാര്യം വ്യക്തമല്ല. യാത്രക്കാരുടെ വിവരങ്ങൾ സൂക്ഷിക്കുന്ന പതിവ് ഇവിടെ ഇല്ലായിരുന്നു. അതിനാൽ തന്നെ എത്രപേരെ കാണാനുണ്ട് എന്നതിനും സംശയമുണ്ട്. ഇരുപതു വർഷം പഴക്കമുള്ള ബോട്ടാണ് അപകടത്തിൽ പെട്ടത്. ബോട്ടുമറിഞ്ഞതിന്റെ കാരണം ഇനിയും വ്യക്തമല്ല.
സുരക്ഷാ മാർഗ്ഗങ്ങളും സംവിധാനങ്ങളും ഇല്ലാതിരുന്നത് അപകടത്തിന്റെ ആഘാതം വർധിപ്പിച്ചു. മുൻപും ഇവിടെ ഇത്തരത്തിലുള്ള അപകടങ്ങൾ സംഭവിച്ചിട്ടുണ്ട്. കഴിഞ്ഞമാസം നൈജർ നദിയിൽ ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ നൂറുപേർക്ക് ജീവൻ നഷ്ടമായിരുന്നു. അന്നും കൂടുതൽ മരിച്ചത് സ്ത്രീകളും കുട്ടികളും ആയിരുന്നു.