Friday, April 11, 2025

ചൈനയില്‍ യാത്രാ വിമാനം തകര്‍ന്നു വീണു

ചൈനയില്‍ യാത്രാ വിമാനം തകര്‍ന്നു വീണു. ചൈന ഈസ്റ്റേണ്‍ എയര്‍ലൈന്‍സിന്റെ ബോയിംഗ് 737 വിമാനമാണ് തകര്‍ന്നത് വീണത്. ആളപായം സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടില്ല.

ഗ്വാംഗ്‌സിയിലെ സുവാംഗ് വനമേഖലയിലാണ് വിമാനം തകര്‍ന്നു വീണത്. ഇത് പ്രദേശത്ത് തീ പടരുന്നതിന് കാരണമായി. 133 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി പ്രദേശത്തേക്ക് റെസ്‌ക്യൂ ടീം അംഗങ്ങള്‍ പുറപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍.

കുന്‍മിംഗില്‍ നിന്നുമാണ് യാത്രികരുമായി വിമാനം പുറപ്പെട്ടത്. പറന്നുയര്‍ന്ന് അല്‍പ്പനേരത്തിനുള്ളില്‍ വിമാനവുമായുള്ള ബന്ധം നഷ്ടമാകുകയായിരുന്നു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്ന് ചൈനീസ് അധികൃതര്‍ അറിയിച്ചു.

 

Latest News