‘എല്ലാ ദിവസവും തുര്‍ക്കി വ്യോമസേന നമ്മുടെ പര്‍വതങ്ങളില്‍ ബോംബ് എറിയുകയും നമ്മുടെ ഗ്രാമങ്ങളെ ലക്ഷ്യമിടുകയും ചെയ്യുന്നു’ – ഇറാഖി കുര്‍ദിസ്ഥാനിലെ മലനിരകളിലെ അമാദിയ രൂപതയിലെ എനിഷ്കെ ഗ്രാമത്തിലെ ഇടവക വികാരി ഫാ. സമീര്‍ യൂസഫിന്റെ വാക്കുകളാണിത്. ഓരോ ദിവസവും കുര്‍ദിസ്ഥാനിലെ ക്രൈസ്തവഗ്രാമം കടന്നുപോകുന്ന ഭീകരാവസ്ഥയുടെ നേര്‍ക്കാഴ്ചയാണ് ഈ വൈദികന്റെ വാക്കുകള്‍.
കഴിഞ്ഞ ഡിസംബര്‍ 23 മുതല്‍, പി.കെ.കെ ആക്രമണത്തിനു മറുപടിയായി, ഗാസയില്‍ ശ്രദ്ധകേന്ദ്രീകരിച്ച അന്താരാഷ്ട്രശ്രദ്ധ മുതലെടുത്ത് തുര്‍ക്കിസൈന്യം കുര്‍ദുകളുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങള്‍ക്കെതിരെ ആക്രമണം രൂക്ഷമാക്കിയ അവസ്ഥയാണുള്ളത്. ‘ഇന്നലെ രാവിലെ തുര്‍ക്കികള്‍ ഒരു ക്രിസ്ത്യന്‍ കുടുംബത്തിന്റെ വീടിനുസമീപം ആക്രമണം നടത്തി. ഞങ്ങളുടെ ഗ്രാമങ്ങളിലെ എല്ലാ നിവാസികളിലും വലിയ ഭീതി സൃഷ്ടിച്ച ആക്രമണമാണിത്. ഞങ്ങളുടെ ഇടവകാതിര്‍ത്തിയിലുള്ള മറ്റ് ഗ്രാമങ്ങളില്‍പോലും അവര്‍ ഈ അടുത്ത ദിവസങ്ങളില്‍ നിരവധി തവണ ബോംബെറിഞ്ഞു.
വളരെ ശക്തമായ ഒരു ബോംബിംഗ് ആയിരുന്നു. രണ്ടുമൂന്ന് മിസൈലുകള്‍, അതിലൊന്ന് ഒരു ക്രിസ്ത്യന്‍ കുടുംബത്തിന്റെ വീടിനുസമീപം വീണു, ഈ ബോംബാക്രമണത്തെക്കുറിച്ച് ഞാന്‍ ബാഗ്ദാദിലെ അപ്പോസ്തോലിക് ന്യൂണ്ഷ്യോയോടും സംസാരിച്ചു. ടര്‍ക്കിഷ് അംബാസഡര്‍ക്ക് ഒരു സന്ദേശം അയയ്ക്കാന്‍ അദ്ദേഹത്തോട് ആവശ്യപ്പെടുന്നു. ഈ ആക്രമണങ്ങളെ ചൂണ്ടിക്കാണിക്കുകയും അപലപിക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്; കാരണം ആക്രമികള്‍ ഞങ്ങള്‍ക്ക് വളരെ അടുത്തുവന്നു’ – ഫാ. യൂസഫ് വെളിപ്പെടുത്തി.
കഴിഞ്ഞ ദിവസങ്ങളില്‍ സിറിയയുടെ വടക്കുകിഴക്കന്‍ ഭാഗത്തുനിന്ന്, സിറിയന്‍ ഓര്‍ത്തഡോക്സ് ആര്‍ച്ചുബിഷപ്പ് ജസീറയും യൂഫ്രട്ടീസ് മാര്‍ മൗറീസ് അംസിയും സാധാരണക്കാരെ സാരമായി ബാധിക്കുന്ന തുര്‍ക്കി ബോംബാക്രമണങ്ങളെ അപലപിച്ചിരുന്നു.