Tuesday, November 26, 2024

റഷ്യന്‍ മിസൈല്‍ ആക്രമണത്തില്‍ പതിനാലുകാരന്‍ കൊല്ലപ്പെട്ടു; സെലെന്‍സ്‌കി

തിങ്കളാഴ്ച ഒഡെസയില്‍ റഷ്യന്‍ സൈന്യം നടത്തിയ മിസൈല്‍ ആക്രമണത്തില്‍ 14 വയസ്സുള്ള ആണ്‍കുട്ടി കൊല്ലപ്പെട്ടുവെന്ന് പ്രസിഡന്റ് വോലോയിഡ്മിര്‍ സെലെന്‍സ്‌കി തന്റെ രാത്രി പ്രസംഗത്തില്‍ പറഞ്ഞു. ഇതേ ആക്രമണത്തില്‍ 17 വയസ്സുള്ള ഒരു പെണ്‍കുട്ടിക്ക് മുറിവേറ്റിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘എന്തിന് വേണ്ടിയാണിത്? ഈ കുട്ടികള്‍ റഷ്യന്‍ ഭരണകൂടത്തെ എങ്ങനെയാണ് ഭീഷണിപ്പെടുത്തിയത്? സെലെന്‍സ്‌കി ചോദിക്കുന്നു. രണ്ട് ലോക മഹായുദ്ധങ്ങളെ അതിജീവിച്ച ലുഹാന്‍സ്‌ക് മേഖലയിലെ ഒരു ജിംനേഷ്യം ഷെല്ലാക്രമണത്തിലൂടെ നശിപ്പിച്ചതിനെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. ‘ഈ ജിംനേഷ്യവും ആധുനിക റഷ്യയ്ക്ക് ഭയങ്കരമായ ഭീഷണിയായി മാറിയോ?’ സെലെന്‍സ്‌കി പരിഹാസത്തോടെ ചോദിച്ചു.

കീവില്‍ എംബസി തുറക്കുന്ന 29-ാമത്തെ രാജ്യമായി ഡെന്‍മാര്‍ക്ക് മാറിയെന്നും റഷ്യയ്ക്കെതിരെ യൂറോപ്യന്‍ യൂണിയന്‍ സമീപ ഭാവിയില്‍ ഒരു പുതിയ ഉപരോധ പാക്കേജ് പാസാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഏറ്റവും പുതിയ യൂറോപ്യന്‍ യൂണിയന്‍ ഉപരോധങ്ങളില്‍ റഷ്യയുടെ ഊര്‍ജ വരുമാനം തടയുന്നതിനുള്ള വ്യക്തമായ നടപടികള്‍ ഉള്‍പ്പെടുമെന്ന് അദ്ദേഹം പറഞ്ഞു. അതിനാല്‍ തീവ്രവാദ രാഷ്ട്രത്തിന് പ്രതിദിനം ഒരു ബില്യണ്‍ യൂറോ ഇന്ധനത്തിനായി നല്‍കില്ല.

ഞായറാഴ്ച നൂറോളം സാധാരണക്കാരെ നഗരത്തില്‍ നിന്ന് പലായനം ചെയ്യാന്‍ അനുവദിച്ചതിന് ശേഷം, ഞങ്ങളുടെ ആളുകളെ മരിയുപോളില്‍ നിന്ന് രക്ഷിക്കാന്‍ ഞങ്ങള്‍ എല്ലാം ചെയ്യുന്നു’ എന്നും അദ്ദേഹം പറഞ്ഞു.

യുക്രെയ്‌നിന്റെ സായുധ സേന രാജ്യത്തിന്റെ തെക്കും കിഴക്കും റഷ്യയുടെ നിരവധി മുന്നേറ്റങ്ങളെ ചെറുത്തുവെന്നും എന്നാല്‍ എല്ലായിടത്തും സ്ഥിതി വളരെ കഷ്ടമാണ് എന്നും സെലെന്‍സ്‌കി കൂട്ടിച്ചേര്‍ത്തു.

Latest News