കൊച്ചി ബ്രഹ്മപുരം മാലിന്യസംസ്കരണ കേന്ദ്രത്തിലെ അഗ്നിബാധയെ തുടര്‍ന്നുണ്ടായ പ്രതിസന്ധി പരിഹരിക്കാന്‍ ധനസഹായം നല്‍കി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലി. ഒരു കോടി രൂപയാണ് ധനസഹായമായി അദ്ദേഹം വാഗ്ദാനം ചെയ്തതെന്നു കൊച്ചി മേയര്‍ എം.അനില്‍ കുമാര്‍ പ്രസ്താവനയിലൂടെ അറിയിച്ചു.
‘നമ്മളെല്ലാവരും ഒത്തുപിടിച്ചാല്‍ ക്ലീന്‍ ഗ്രീന്‍ കൊച്ചി (HEAL പദ്ധതി )പദ്ധതിക്ക് ആവശ്യമായ സാമ്പത്തിക സഹായം ലഭിക്കും എന്നതിന്റെ ഉറപ്പാണ് യൂസഫലിയുടെ പിന്തുണയെന്ന് മേയര്‍ അറിയിച്ചു. സംഭാവനയായി ലഭിക്കുന്ന തുക എങ്ങനെ ചെലവഴിക്കുന്നു എന്നത് സുതാര്യമായി ജനങ്ങളെ അറിയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലുലു ഗ്രൂപ്പ് പ്രതിനിധികള്‍ ധനസഹായം ഉടന്‍ കോര്‍പ്പറേഷനു കൈമാറും.
മാലിന്യസംസ്കരണത്തിനു മെച്ചപ്പെട്ട സംവിധാനം ഉറപ്പാക്കുന്നതിനാണ് ധനസഹായം. കൂടാതെ കടുത്ത വിഷപ്പുക ശ്വസിച്ചു ആരോഗ്യപ്രശ്നങ്ങള്‍ അനുഭവിക്കുന്നവര്‍ക്കു വൈദ്യസഹായം ലഭ്യമാക്കാനുമാണ് തുക നല്‍കുന്നതെന്ന് യൂസഫലി അറിയിച്ചു.