ബ്രഹ്മപുരത്ത് മികച്ച ആക്ഷന്‍ പ്ലാന്‍ ഉണ്ടാക്കിയിട്ടാണ് മുന്‍ കളക്ടര്‍ ഡോ രേണുരാജ് ചുമതല ഒഴിഞ്ഞതെന്ന് പുതുതായി ചുമതലയേറ്റ എറണാകുളം ജില്ലാ കളക്ടര്‍ എന്‍.എസ്.കെ ഉമേഷ്. മുന്‍ കളക്ടര്‍ രൂപീകരിച്ച ആക്ഷന്‍ പ്ലാന്‍ ഫലപ്രദമായി നടപ്പിലാക്കുമെന്നും ഇതിനായി ബ്രഹ്മപുരം സന്ദര്‍ശിക്കുമെന്നും ചുമതലയേറ്റെടുക്കവേ അദ്ദേഹം പറഞ്ഞു.
കോര്‍പ്പറേഷനും ജില്ലാ ഭരണകൂടവും ജനങ്ങള്‍ക്ക് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്,
ബ്രഹ്മപുരത്ത് ശാശ്വത പരിഹാരത്തിനു വേണ്ടി ടീമായി പ്രവര്‍ത്തിക്കേണ്ടതുണ്ടെന്നും ഇപ്പോഴത്തെ സാഹചര്യത്തെ അതിജീവിക്കുമെന്ന് പ്രതീക്ഷയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എറണാകുളം ജില്ലാ കളക്ടറായി ചുമതലയേറ്റ എന്‍ എസ് കെ ഉമേഷ് നിലവില്‍ ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസറായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. രേണുരാജിനെ വയനാട് ജില്ലാ കളക്ടറായി നിയോഗിച്ചതിനെത്തുടര്ന്നാണ് എന്‍എസ്കെ ഉമേഷിന് പകരം ചുമതല നല്‍കിയിരിക്കുന്നത്.
അതേസമയം, എട്ടാം ദിനത്തിലും കൊച്ചിയില്‍ പുക ശമിച്ചിട്ടില്ല. മാലിന്യമല ഇളക്കാന്‍ കൂടുതല്‍ മണ്ണുമാന്തി യന്ത്രങ്ങള്‍ എത്തിച്ചിട്ടുണ്ട്. ഹെലികോപ്റ്ററിലൂടെയും വെള്ളം ഒഴിക്കുന്നുണ്ട്. പ്രദേശത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്നും നാളെയും അവധിയാണ്. കൊച്ചി കോര്പ്പറേഷന്, തൃക്കാക്കര, തൃപ്പുണിത്തുറ, മരട് നഗരസഭകളിലും വടവുകോട് പുത്തന്‍കുരിശ്, കിഴക്കമ്പലം, കുന്നത്തുനാട്, പഞ്ചായത്തുകളിലുമാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്. പ്രൊഫഷണല്‍ കോളേജുകളടക്കം എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്.