ബ്രിക്സ് രാജ്യങ്ങളുടെ 15-ാമത് ഉച്ചകോടി ആഗസ്റ്റ് 22-ന് ആരംഭിക്കും. ദക്ഷിണാഫ്രിക്കയിലെ ഡര്‍ബനില്‍ വച്ചാണ് സമ്മേളനം. ഉച്ചകോടിയോടനുബന്ധിച്ച് ആഗസ്റ്റ് 19 മുതല്‍ ബ്രിക്സ് വ്യാപാരമേളയും നടക്കും.
ആഗസ്റ്റ് 22 മുതല്‍ 24 വരെയാണ് ബ്രിക്സ് ഉച്ചകോടി നടക്കുന്നത്. ജോഹന്നാസ്ബർഗിലെ സാൻഡ്‌ടൺ കൺവെൻഷൻ സെന്ററിലാണ് യോഗം. ഉച്ചകോടിയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബ്രസീൽ, ചൈന, ഉള്‍പ്പടെയുള്ള ആതിഥേയരാജ്യങ്ങളുടെ നേതാക്കളും പങ്കെടുക്കും. എന്നാല്‍ അന്താരാഷ്ട്ര ക്രിമനല്‍ കോടതിയുടെ അറസ്റ്റ് വാറന്റ് നിലനില്‍ക്കുന്നതിനാല്‍ റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുടിന്‍ യോഗത്തിന് നേരിട്ട് എത്തില്ലെന്നാണ് വിവരം. മറിച്ച് ഓണ്‍ലൈനായി ഉച്ചകോടിയില്‍ അദ്ദേഹം പങ്കെടുക്കുമെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതു.
അതേസമയം, ഉച്ചകോടിക്കു മുന്നോടിയായി ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന ബ്രിക്സ് വ്യാപാരമേളയില്‍ ഉഭയകക്ഷി വ്യാപാരവും നിക്ഷേപവും വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള ചര്‍ച്ചകള്‍ നടക്കും. അംഗരാജ്യങ്ങളിലെ വാണിജ്യമന്ത്രിമാരും വ്യവസായപ്രമുഖരും ചര്‍ച്ചകളില്‍ പങ്കെടുക്കും. മേളയില്‍ ബ്രിക്സ് രാജ്യങ്ങളില്‍ നിന്നുള്ള വിവിധ ഉത്പന്നങ്ങളുടെ പ്രദര്‍ശനവും ഉണ്ടാകും.