Sunday, April 6, 2025

മാസം വെറും 19 രൂപ മാത്രം; ഏറ്റവും കുറഞ്ഞ പ്ലാന്‍ അവതരിപ്പിച്ച് ബിഎസ്എന്‍എല്‍

ഏറ്റവും കുറഞ്ഞ നിരക്കില്‍ ഉപഭോക്താക്കള്‍ക്കായി പുതിയ പ്ലാന്‍ അവതരിപ്പിച്ച് ബിഎസ്എന്‍എല്‍. 19 രൂപയാണ് പ്ലാനിന് വേണ്ടി ഉപഭോക്താവ് ഒരു മാസം മുടക്കേണ്ടത്.

വോയ്സ് റെയ്റ്റ് കട്ടര്‍ എന്നതാണ് പ്ലാനിന്റെ പേര്. മുപ്പത് ദിവസത്തേക്ക് ഫോണ്‍ നമ്പര്‍ കട്ടാവാതെ സൂക്ഷിക്കാന്‍ ഉപഭോക്താവിന് 19 രൂപയ്ക്ക് റീചാര്‍ജ് ചെയ്താല്‍ മതി. ഇത്തരത്തില്‍ ഒരു വര്‍ഷത്തേക്ക് 228 രൂപയാണ് നല്‍കേണ്ടത്.

എന്നാല്‍ ഈ തുകയ്ക്ക് 3ജി സേവനം മാത്രമേ ലഭിക്കുകയുള്ളു. എന്നാല്‍ ഉടന്‍ തന്നെ 4ജിയും ഈ തുകയ്ക്ക് അവതരിപ്പിക്കുമെന്ന് ബിഎസ്എന്‍എല്‍ പറയുന്നു.

മറ്റ് ടെലികോം സേവനദാതാക്കള്‍ സമാന സേവനത്തിനായി 50 രൂപ ഈടാക്കുന്നിടത്താണ് ബിഎസ്എന്‍എല്‍ 19 രൂപ മാത്രം ഉപഭോക്താക്കളില്‍ നിന്ന് ചാര്‍ജ് ചെയ്യുന്നത്.

 

 

Latest News