Monday, November 25, 2024

കേന്ദ്ര ബജറ്റ് 2023 പ്രധാന പ്രഖ്യാപനങ്ങള്‍

കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റ് അവതരിപ്പിച്ചു. ബജറ്റ് നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തില്‍ 2023-24 വര്‍ഷത്തില്‍ സ്വര്‍ണ്ണം, വെള്ളി, ഡയമണ്ട്, സിഗരറ്റ്, വസ്ത്രം എന്നിവയും വില വര്‍ധിക്കും. ചില ഉല്‍പ്പന്നങ്ങളുടെ വില കുറയുകയും ചെയ്യും.

വില കൂടുന്നവ

സ്വര്‍ണ്ണം                                                                                                             വെള്ളി
ഡയമണ്ട്
സിഗരറ്റ്
വസ്ത്രം

വില കുറയുന്നവ

മൊബൈല്‍ ഫോണ്‍
ടിവി
ക്യാമറ ലെന്‍സ്
ലിഥിയം ബാറ്ററി
ഇലക്ട്രിക് വാഹനങ്ങളുടെ ബാറ്ററി
ഹീറ്റിംഗ് കോയില്‍

കേന്ദ്ര ബജറ്റ് 2023 പ്രധാന പ്രഖ്യാപനങ്ങള്‍

  • 6000 കോടി മത്സ്യ രംഗത്തെ വികസനത്തിന്, 157 നഴ്‌സിങ് കോളേജുകള്‍
  • 15000 കോടി ഗോത്ര വിഭാഗങ്ങള്‍ക്ക്
  • തടവിലുള്ള പാവപ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ സാമ്പത്തിക സഹായം
  • രാജ്യത്ത് മൂലധന നിക്ഷേപം കൂടി
  • ഒരു വര്‍ഷത്തേക്ക് കൂടി സംസ്ഥാനങ്ങള്‍ക്ക് പലിശരഹിത വായ്പ
  • റെയില്‍വേക്ക് 2.4 ലക്ഷം കോടി
  • 157 നഴ്‌സിംഗ് കോളജുകള്‍
  • 50 പുതിയ വിമാനത്താവളങ്ങള്‍
  • വനിതകള്‍ക്ക് നിക്ഷേപ പദ്ധതി
  • എഐ ഗവേഷണത്തിന് മൂന്ന് കേന്ദ്രങ്ങള്‍
  • പാന്‍ കാര്‍ഡ് – തിരിച്ചറിയല്‍ കാര്‍ഡ് ആയി അംഗികരിക്കും
  • 5 ജി സേവനം വ്യാപകമാക്കും, 5 ജി ആപ്ലിക്കേഷന്‍ വികസനത്തിനായി 100 ലാബുകള്‍ സ്ഥാപിക്കും.
  • കണ്ടല്‍ കാട് സംരക്ഷത്തിനായി പദ്ധതി തുടങ്ങും
  • കോസ്റ്റല്‍ഷിപ്പിംഗ് പ്രോത്സാഹിപ്പിക്കും.
  • പഴയ വാഹനങ്ങള്‍ മാറ്റുന്നതിന് സഹായം നല്‍കും.
  • സംസ്ഥാനങ്ങളിലെ വാഹനങ്ങളും ആംബുലന്‍സുകളും മാറ്റുന്നതിന് സഹായം നല്‍കും.
  • നൈപുണ്യ വികസനത്തിന് പ്രധാനമന്ത്രി കൗശല്‍ വികസന യോജന ആരംഭിക്കും.
  • പൊതു സ്വകാര്യ പങ്കാളിത്തം ഉറപ്പ് വരുത്തും.
  • വിനോദ സഞ്ചാര മേഖലയില്‍ 50 കേന്ദ്രങ്ങള്‍ തെരഞ്ഞെടുത്ത് സൗകര്യങ്ങള്‍ വര്‍ധിപ്പിക്കും.
  • പ്രാദേശിക ടൂറിസം വികസനത്തിനായി ‘ ദേഖോ അപ്നാ ദേശ് ‘ തുടരും
  • അടുത്ത മൂന്ന് വര്‍ഷത്തിനകം ഒരു കോടി കര്‍ഷകര്‍ക്ക് പ്രകൃതി കൃഷിയിലേക്ക് മാറാനുള്ള സഹായങ്ങള്‍ നല്‍കും
  • പതിനായിരം ബയോ ഇന്‍പുട് റിസോഴ്‌സ് സെന്ററുകള്‍ രാജ്യത്താകെ തുടങ്ങും

 

Latest News