മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ഇന്ന് രാവിലെ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ബജറ്റ് അവതരിപ്പിക്കും. ആദായ നികുതിയില്‍ മാറ്റമടക്കം ജനപ്രിയ പ്രഖ്യാപനങ്ങള്‍ ബജറ്റില്‍ ഉണ്ടാകുമോയെന്നാണ് ഉറ്റുനോക്കുന്നത്.
മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റും സ്വതന്ത്ര ഇന്ത്യയുടെ തൊണ്ണൂറ്റിയഞ്ചാം ബജറ്റുമാണ് നിര്‍മല സീതാരാമന്‍ ഇന്ന് അവതരിപ്പിക്കുക ഒട്ടേറെ വെല്ലുവിളികളാണ് ഇത്തവണ ധനമന്ത്രിക്ക് മുമ്പിലുള്ളത്.
തുടര്‍ച്ചയായ ഏഴാം ബജറ്റ് എന്ന റെക്കോഡ് നേട്ടത്തിന് അരികെയാണ് ധനമന്ത്രി നിര്‍മലാ സീതാരാമന്‍. മൊറാര്‍ജി ദേശായിയുടെ ആറ് തുടര്‍ ബജറ്റുകളെന്ന റെക്കോഡാണ് നിര്‍മല സീതാരാമന്‍ മറികടക്കാന്‍ പോകുന്നത്. പക്ഷേ മുമ്പത്തേപ്പോലെ എളുപ്പമല്ല കാര്യങ്ങള്‍.
കഴിഞ്ഞ ആറ് തവണയും കേവലഭൂരിപക്ഷമുള്ള ബിജെപിയുടെ പിന്തുണയും ആത്മവിശ്വാസവും ഉണ്ടായിരുന്നെങ്കില്‍ ഇത്തവണ സഖ്യ താത്പര്യങ്ങള്‍ പരിഗണിച്ചേ തീരൂ. മികച്ച സാമ്പത്തിക വളര്‍ച്ച, മെച്ചപ്പെട്ട നികുതി -കുതിയേതര വരുമാനം, ഞആകയില്‍ നിന്ന് കിട്ടിയ 2.11 ലക്ഷം കോടിയുടെ ഡിവിഡന്റ് എന്നിവ അനുകൂല ഘടകങ്ങളാണ്.